---
title: "മണിപ്പൂർ വീണ്ടും കത്തുന്നു: കുക്കി - നാഗാ സംഘർഷം രൂക്ഷം; ഉഖ്രുലിൽ കർഫ്യൂ പ്രഖ്യാപിച്ചു, വീടുകൾക്ക് തീയിട്ടു"
english_title: "Kuki-Naga conflict escalates; Curfew declared in Ukhrul, houses set on fire"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340969/kuki-naga-conflict-escalates-curfew-declared-in-ukhrul-houses-set-on-fire"
published_at: "2026-02-09T10:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698966e44e4d8_manipur_national_.jpg"
keywords: []
---

# മണിപ്പൂർ വീണ്ടും കത്തുന്നു: കുക്കി - നാഗാ സംഘർഷം രൂക്ഷം; ഉഖ്രുലിൽ കർഫ്യൂ പ്രഖ്യാപിച്ചു, വീടുകൾക്ക് തീയിട്ടു

> **Lead Summary:** **ഇംഫാൽ: [** സമാധാന ശ്രമങ്ങൾക്കിടയിലും മണിപ്പൂരിൽ വീണ്ടും സംഘർഷം പുകയുന്നു. ഒരിടവേളയ്ക്ക് ശേഷം കുക്കി - നാഗാ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ സംസ്ഥാനം വീണ്ടും അശാന്തിയിലേക്ക് നീങ്ങുകയാണ്. നിലവിൽ ഉഖ്രുൽ മേഖലയിലാണ് സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്നത്. സംഘർഷം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് ഭരണകൂടം കർഫ്യൂ പ്രഖ്യാപിച്ചു.

## Article Content

**ഇംഫാൽ: [** സമാധാന ശ്രമങ്ങൾക്കിടയിലും മണിപ്പൂരിൽ വീണ്ടും സംഘർഷം പുകയുന്നു. ഒരിടവേളയ്ക്ക് ശേഷം കുക്കി - നാഗാ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ സംസ്ഥാനം വീണ്ടും അശാന്തിയിലേക്ക് നീങ്ങുകയാണ്. നിലവിൽ ഉഖ്രുൽ മേഖലയിലാണ് സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്നത്. സംഘർഷം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് ഭരണകൂടം കർഫ്യൂ പ്രഖ്യാപിച്ചു.

ഇന്നലെ രാത്രിയിൽ നടന്ന സംഘർഷത്തിൽ പ്രദേശത്ത് നിരവധി വീടുകൾക്ക് തീയിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കർഫ്യു പ്രഖ്യാപിച്ച് സുരക്ഷാ നടപടികൾ ശക്തമാക്കിയത്. അതേസമയം കുക്കി - നാഗാ വിഭാഗങ്ങൾ വീണ്ടും അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിലാണ് സർക്കാരും സുരക്ഷാസേനയും. കഴിഞ്ഞ ദിവസങ്ങൾ ചുരചന്ദ്പൂരിൽ പ്രതിഷേധങ്ങൾ വ്യാപക അക്രമത്തിന് വഴി വച്ചിരുന്നു. ഇതിന് പിന്നാലെ കുക്കി മേഖലകളിൽ സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരുന്നു. പുതിയ സർക്കാരിൽ നിന്ന് ഉപമുഖ്യമന്ത്രിയടക്കം കുക്കി അംഗങ്ങൾ പുറത്തുവരുന്നതുവരെ പ്രതിഷേധത്തിനാണ് വിവിധ സംഘടനകളുടെ ആഹ്വാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340969/kuki-naga-conflict-escalates-curfew-declared-in-ukhrul-houses-set-on-fire)