---
title: "ഈ ചോക്ലേറ്റ് ദിനത്തിൽ പ്രിയപ്പെട്ടവർക്ക് നൽകാം 'കൈപുണ്യം'; വീട്ടിലുണ്ടാക്കാം 5 തരം ചോക്ലേറ്റുകൾ!"
english_title: "5 types of chocolates you can make at home!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340967/5-types-of-chocolates-you-can-make-at-home"
published_at: "2026-02-09T10:00:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698963874ec63_tru5.jpg"
keywords: []
---

# ഈ ചോക്ലേറ്റ് ദിനത്തിൽ പ്രിയപ്പെട്ടവർക്ക് നൽകാം 'കൈപുണ്യം'; വീട്ടിലുണ്ടാക്കാം 5 തരം ചോക്ലേറ്റുകൾ!

> **Lead Summary:** ചോക്ലേറ്റ് ദിനത്തിൽ പ്രിയപ്പെട്ടവർക്കായി സ്നേഹം ചാലിച്ചൊരു മധുരസമ്മാനം നൽകാൻ ആഗ്രഹമുണ്ടോ? എങ്കിൽ വീട്ടിലെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന അഞ്ച് ചോക്ലേറ്റ് റെസിപ്പികൾ ഇതാ**

## Article Content

ചോക്ലേറ്റ് ദിനത്തിൽ പ്രിയപ്പെട്ടവർക്കായി സ്നേഹം ചാലിച്ചൊരു മധുരസമ്മാനം നൽകാൻ ആഗ്രഹമുണ്ടോ? എങ്കിൽ വീട്ടിലെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന അഞ്ച് ചോക്ലേറ്റ് റെസിപ്പികൾ ഇതാ**

1. ക്ലാസിക് ഡാർക്ക് ചോക്ലേറ്റ്** 

ആരോഗ്യത്തിന് മുൻഗണന നൽകുന്നവർക്കായി തേൻ ചേർത്ത് ഇത് തയ്യാറാക്കാം. ഡബിൾ ബോയിലിംഗ് രീതിയിൽ അര കപ്പ് വെളിച്ചെണ്ണയോ കൊക്കോ ബട്ടറോ ഉരുക്കിയെടുക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് കൊക്കോ പൗഡറും, ആവശ്യത്തിന് തേനോ പൊടിച്ച പഞ്ചസാരയോ ചേർത്ത് കട്ടകളില്ലാതെ ഇളക്കുക. അല്പം വാനില എസൻസ് കൂടി ചേർത്ത് മിശ്രിതം മോൾഡുകളിലാക്കി 3 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്താൽ ശുദ്ധമായ ഡാർക്ക് ചോക്ലേറ്റ് തയ്യാർ.

**2. നട്ട്സ് ആൻഡ് റൈസിൻ ഡിലൈറ്റ്** 

കടകളിൽ ലഭിക്കുന്ന 'ഫ്രൂട്ട് ആൻഡ് നട്ട്' ചോക്ലേറ്റ് വീട്ടിലുണ്ടാക്കാൻ മിൽക്ക് ചോക്ലേറ്റ് കോമ്പൗണ്ട് ഉരുക്കിയെടുക്കുക. മറ്റൊരു പാനിൽ അല്പം നെയ്യ് ഒഴിച്ച് ബദാം, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ വറുത്തെടുത്ത് ചെറിയ കഷ്ണങ്ങളാക്കുക. ഇത് ഉരുക്കിയ ചോക്ലേറ്റിലേക്ക് ചേർത്ത് നന്നായി ഇളക്കി മോൾഡുകളിലേക്ക് മാറ്റുക. വായു കുമിളകൾ പോകാൻ മോൾഡ് ഒന്ന് തട്ടി കൊടുക്കാൻ മറക്കരുത്. തണുപ്പിച്ചു കഴിയുമ്പോൾ ക്രഞ്ചിയായ ചോക്ലേറ്റ് റെഡി.

**3. കോക്കനട്ട് ബൗണ്ടി ബാർസ്**

തേങ്ങയും ചോക്ലേറ്റും ചേരുന്ന അപൂർവ്വ രുചിയാണിത്. ചിരകിയ തേങ്ങ (ഡെസിക്കേറ്റഡ് കോക്കനട്ട്) കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് കുഴച്ച് ചെറിയ ബാറുകളാക്കി 30 മിനിറ്റ് ഫ്രീസറിൽ വെക്കുക. ശേഷം ഇവ പുറത്തെടുത്ത് ഉരുക്കി വെച്ചിരിക്കുന്ന ഡാർക്ക് ചോക്ലേറ്റിൽ മുക്കിയെടുക്കുക. എല്ലാ വശങ്ങളിലും ചോക്ലേറ്റ് ആവരണം വന്ന ശേഷം വീണ്ടും തണുപ്പിച്ചാൽ രുചികരമായ ബൗണ്ടി ബാറുകൾ ലഭിക്കും.

**4. ക്രീമി വൈറ്റ് ചോക്ലേറ്റ്**

വൈറ്റ് ചോക്ലേറ്റ് ഇഷ്ടമുള്ളവർക്കായി പാൽപൊടി ഉപയോഗിച്ച് ഇത് നിർമ്മിക്കാം. ഉരുക്കിയ നെയ്യിലേക്ക് അരിച്ചെടുത്ത പാൽപൊടിയും പൊടിച്ച പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി സ്മൂത്ത് ആക്കുക. നിറം വേണമെന്നുണ്ടെങ്കിൽ അല്പം സ്ട്രോബെറി എസൻസ് കൂടി ചേർക്കാം. ഇത് മോൾഡുകളിൽ ഒഴിച്ച് സെറ്റ് ചെയ്താൽ പ്രിയപ്പെട്ടവർക്കായി ക്രീമി വൈറ്റ് ചോക്ലേറ്റ് തയ്യാറായി.

**5. ഇൻസ്റ്റന്റ് ബിസ്കറ്റ് ട്രഫിൾസ്**

അടുപ്പ് ഉപയോഗിക്കാതെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒന്നാണിത്. ചോക്ലേറ്റ് ബിസ്കറ്റുകൾ പൊടിച്ച് അതിൽ അല്പം കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കുക. ഇവ ഉരുക്കിയ ചോക്ലേറ്റിൽ മുക്കിയെടുത്ത ശേഷം മുകളിൽ ചോക്ലേറ്റ് ചിപ്സ് കൂടി വിതറിയാൽ ആകർഷകമായ ട്രഫിൾസായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340967/5-types-of-chocolates-you-can-make-at-home)