---
title: "ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം ഉറപ്പായേക്കും; ഐസിസിയുമായുള്ള ചർച്ചയിൽ പാകിസ്ഥാൻ വഴങ്ങുന്നു"
english_title: "India-Pakistan clash in the World Cup"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340963/india-pakistan-clash-in-the-world-cup"
published_at: "2026-02-09T09:41:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69895f0f769f9_tru3.jpg"
keywords: []
---

# ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം ഉറപ്പായേക്കും; ഐസിസിയുമായുള്ള ചർച്ചയിൽ പാകിസ്ഥാൻ വഴങ്ങുന്നു

> **Lead Summary:** **ലാഹോര്‍: [ **ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് അയവ് വരുന്നു. ടൂർണമെന്റിലെ ഏറ്റവും ആവേശകരമായ മത്സരം ബഹിഷ്കരിക്കുമെന്ന പാകിസ്ഥാന്റെ നിലപാടിൽ വിട്ടുവീഴ്ചയുണ്ടാക്കാൻ ഐസിസി പ്രതിനിധികൾ ലാഹോറിലെത്തി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി ദീർഘനേരം ചർച്ച നടത്തി.

## Article Content

**ലാഹോര്‍: [ **ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് അയവ് വരുന്നു. ടൂർണമെന്റിലെ ഏറ്റവും ആവേശകരമായ മത്സരം ബഹിഷ്കരിക്കുമെന്ന പാകിസ്ഥാന്റെ നിലപാടിൽ വിട്ടുവീഴ്ചയുണ്ടാക്കാൻ ഐസിസി പ്രതിനിധികൾ ലാഹോറിലെത്തി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി ദീർഘനേരം ചർച്ച നടത്തി.

ഫെബ്രുവരി 15-ന് നിശ്ചയിച്ചിരിക്കുന്ന മത്സരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഐസിസി മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിൽ അനുകൂലമായ ഒത്തുതീർപ്പിന് പിസിബി തയ്യാറായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഐസിസി വരുമാന വിഹിതത്തിലെ വർധനവ്, ഇന്ത്യയുമായുള്ള ദ്വിരാഷ്ട്ര പരമ്പരകൾ പുനരാരംഭിക്കാനുള്ള ഇടപെടൽ, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് പങ്കാളിത്ത ഫീസ് ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് പാകിസ്ഥാൻ ചർച്ചയിൽ ഉന്നയിച്ചത്.

പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി, ഐസിസി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജ, ബിസിബി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത അഞ്ച് മണിക്കൂർ നീണ്ട ചർച്ചയിൽ പോസിറ്റീവായ സൂചനകളാണ് ലഭിച്ചത്.

പാക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. ലോകകപ്പിലെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ ഇന്ത്യ-പാക് പോരാട്ടം മുടങ്ങുന്നത് ഒഴിവാക്കാൻ ഐസിസി പരമാവധി ശ്രമങ്ങൾ നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340963/india-pakistan-clash-in-the-world-cup)