---
title: "ഇളനീരും ചിക്കനും ചേർന്നാൽ ഇത്രയും രുചിയോ? കോലാപുരി സ്‌പെഷ്യൽ റെസിപ്പി ഇതാ...."
english_title: "Kolhapuri Special Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340962/kolhapuri-special-recipe"
published_at: "2026-02-09T09:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69895e21cfc1d_CHIKEN_KOLAPURI.jpg"
keywords: []
---

# ഇളനീരും ചിക്കനും ചേർന്നാൽ ഇത്രയും രുചിയോ? കോലാപുരി സ്‌പെഷ്യൽ റെസിപ്പി ഇതാ....

> **Lead Summary:** ചപ്പാത്തിക്കൊപ്പം സ്ഥിരം കഴിക്കുന്ന ചിക്കൻ കറികളിൽ നിന്നും ബീഫ് റോസ്റ്റിൽ നിന്നും വ്യത്യസ്തമായി പുതിയൊരു രുചി പരീക്ഷിച്ചാലോ? ഇതാ നിങ്ങൾക്കായി വ്യത്യസ്തമായ ഒരു റെസിപ്പി: 'ചിക്കൻ ഇളനീർ കോലാപുരി'.

## Article Content

ചപ്പാത്തിക്കൊപ്പം സ്ഥിരം കഴിക്കുന്ന ചിക്കൻ കറികളിൽ നിന്നും ബീഫ് റോസ്റ്റിൽ നിന്നും വ്യത്യസ്തമായി പുതിയൊരു രുചി പരീക്ഷിച്ചാലോ? ഇതാ നിങ്ങൾക്കായി വ്യത്യസ്തമായ ഒരു റെസിപ്പി: 'ചിക്കൻ ഇളനീർ കോലാപുരി'.

പേര് കേട്ട് ഞെട്ടണ്ട, ഇളനീരിന്റെ മധുരവും കോലാപുരി മസാലയുടെ എരിവും ചേരുന്ന ഈ വിഭവം ചപ്പാത്തിക്കൊപ്പം ഒരു സൂപ്പർ കോമ്പിനേഷനാണ്. തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഈ വിഭവം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

**ചേരുവകൾ**

ചിക്കൻ - അരക്കിലോ

ഇളനീരിന്റെ കാമ്പ് - 1 കപ്പ്

തക്കാളി - 1 വലുത്

തേങ്ങ - കാൽ കപ്പ്

വലിയ ഉള്ളി - 1 വലുത്

വെളുത്തുള്ളി - 1 കുടം

മഞ്ഞൾ പൊടി - അര ടീസ്പൂൺ

വാളൻ പുളി പിഴിഞ്ഞത് - കാൽ കപ്പ്

ഓയിൽ - 4 ടേബിൾസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

മല്ലിയില

**മസാലകൾ****

മല്ലി - 3 ടേബിൾസ്പൂൺ

ചെറിയ ജീരകം - 1 ടീസ്പൂൺ

പെരുംജീരകം - കാൽ ടീസ്പൂൺ

കാശ്മീരി മുളക്‌ - 6 എണ്ണം

കറുകപ്പട്ട - ചെറിയ കഷ്ണം

കുരുമുളക്‌ - 1 ടേബിൾസ്പൂൺ

ഗ്രാമ്പൂ - 4 എണ്ണം

ഏലക്ക - 2 എണ്ണം

എള്ള് - 1 ടേബിൾസ്പൂൺ

തയാറാകുന്നവിധം**

മസാലകൾ ഒന്ന് ചൂടാക്കിയെടുക്കണം. കുറച്ചു ഓയിലിൽ തേങ്ങ വറുത്തെടുക്കാം ശേഷം വലിയ ഉള്ളിയും വെളുത്തുള്ളിയും ഒന്ന് മൂപ്പിച്ചെടുക്കണം . ഇതെല്ലാം കുറച്ചു മഞ്ഞൾ പൊടിയും വാളൻ പുളിയും ചേർത്ത് നന്നായി അരച്ചെടുക്കണം .ഒരു പാനിൽ കുറച്ചു ഓയിൽ ഒഴിച്ച് അതിൽ അരച്ചുവച്ച മസാല ചേർത്ത് പച്ചമണം മാറുന്നത് വരെ ചെറിയ തീയിൽ മൂപ്പിച്ചെടുക്കണം . ഇതിൽ ചെറുതായി മുറിച്ച തക്കാളിയും ചിക്കനും ചേർത്ത് ഒരു പതിനഞ്ച് മിനിറ്റ് വേവിച്ചെടുക്കണം .ശേഷം മല്ലിയിലയയും ഇളനീരിന്റെകാമ്പും ചേർത്ത് വാങ്ങാം. ചപ്പാത്തിക്ക് ഒപ്പം കൂട്ടി കഴിക്കാൻ പറ്റിയ നല്ല രുചിയുള്ള ചിക്കൻ കോലാപുരി തയാർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340962/kolhapuri-special-recipe)