---
title: "ബീച്ചിലെ മണൽ എടുത്താൽ 3 ലക്ഷം പിഴ; സഞ്ചാരികൾ ജാഗ്രതൈ!"
english_title: "3 lakh fine for taking sand"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340961/3-lakh-fine-for-taking-sand"
published_at: "2026-02-09T09:35:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69895d1d8cd6f_tru2.jpg"
keywords: []
---

# ബീച്ചിലെ മണൽ എടുത്താൽ 3 ലക്ഷം പിഴ; സഞ്ചാരികൾ ജാഗ്രതൈ!

> **Lead Summary:** വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് ഓർമ്മയ്ക്കായി ചെറിയ വസ്തുക്കൾ ശേഖരിക്കുന്ന ശീലം പല സഞ്ചാരികൾക്കുമുണ്ടെങ്കിലും, ചില രാജ്യങ്ങളിൽ ഇത് വലിയ നിയമക്കുരുക്കുകൾക്ക് കാരണമായേക്കാം.

## Article Content

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് ഓർമ്മയ്ക്കായി ചെറിയ വസ്തുക്കൾ ശേഖരിക്കുന്ന ശീലം പല സഞ്ചാരികൾക്കുമുണ്ടെങ്കിലും, ചില രാജ്യങ്ങളിൽ ഇത് വലിയ നിയമക്കുരുക്കുകൾക്ക് കാരണമായേക്കാം.

ഇറ്റലിയിലെ സാർഡിനിയ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് ഒരു തരി മണൽ പോലും പുറത്തേക്ക് കൊണ്ടുപോകുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇവിടുത്തെ ബീച്ചുകളിലെ അപൂർവമായ വെള്ളമണൽ ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് രൂപപ്പെടുന്നതാണ്.

സഞ്ചാരികൾ ഇത് കുപ്പികളിലും ബാഗുകളിലുമായി ശേഖരിക്കുന്നത് കടൽതീരത്തിന്റെ സ്വാഭാവിക ഘടനയെ തകർക്കുന്നു എന്ന തിരിച്ചറിവിലാണ് അധികൃതർ കർശന നടപടികളിലേക്ക് നീങ്ങിയത്. സാർഡിനിയയിൽ നിന്ന് മണൽ കടത്താൻ ശ്രമിക്കുന്നവർക്ക് 500 മുതൽ 3000 യൂറോ വരെ, അതായത് ഏകദേശം 45,000 രൂപ മുതൽ 2.7 ലക്ഷം രൂപ വരെ പിഴ ശിക്ഷ ലഭിക്കാം.

കുറ്റത്തിന്റെ ഗൗരവമനുസരിച്ച് ജയിൽ ശിക്ഷയും ലഭിക്കാനിടയുണ്ട്. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഇത്തരം പ്രകൃതിദത്തമായ പൈതൃകങ്ങളെ സംരക്ഷിക്കാൻ ലോകമെമ്പാടുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇപ്പോൾ കടുത്ത നിയമങ്ങൾ നടപ്പിലാക്കി വരികയാണ്.

അതിനാൽ യാത്രകളിൽ കൗതുകത്തിനായി വസ്തുക്കൾ ശേഖരിക്കുന്നവർ ആ രാജ്യത്തെ നിയമങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340961/3-lakh-fine-for-taking-sand)