---
title: "100 രൂപയുടെ ഗോതമ്പ് മോഷണം; 45 വർഷത്തെ ഒളിവുജീവിതത്തിനൊടുവിൽ 65-കാരൻ പിടിയിൽ"
english_title: "Wheat worth Rs 100 stolen"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340957/Wheat-worth-Rs-100-stolen-new"
published_at: "2026-02-09T09:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69895b01977b2_tru11.jpg"
keywords: []
---

# 100 രൂപയുടെ ഗോതമ്പ് മോഷണം; 45 വർഷത്തെ ഒളിവുജീവിതത്തിനൊടുവിൽ 65-കാരൻ പിടിയിൽ

> **Lead Summary:** **ധർ:[ **നാലര പതിറ്റാണ്ട് മുൻപ് നടന്ന നിസ്സാരമായ ഒരു മോഷണക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഒടുവിൽ നിയമത്തിന് മുന്നിൽ കുടുങ്ങി. മധ്യപ്രദേശിലെ ഖർഗോൺ സ്വദേശിയായ സലീമിനെയാണ് 45 വർഷങ്ങൾക്ക് ശേഷം പോലീസ് പിടികൂടിയത്.

## Article Content

**ധർ:[ **നാലര പതിറ്റാണ്ട് മുൻപ് നടന്ന നിസ്സാരമായ ഒരു മോഷണക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഒടുവിൽ നിയമത്തിന് മുന്നിൽ കുടുങ്ങി. മധ്യപ്രദേശിലെ ഖർഗോൺ സ്വദേശിയായ സലീമിനെയാണ് 45 വർഷങ്ങൾക്ക് ശേഷം പോലീസ് പിടികൂടിയത്.

1980-ൽ തന്റെ ഇരുപതാം വയസ്സിൽ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് നൂറ് രൂപയോളം വിലവരുന്ന ഗോതമ്പ് മോഷ്ടിച്ചതായിരുന്നു ഇയാൾ ചെയ്ത കുറ്റം. സംഭവത്തിന് പിന്നാലെ നാടുവിട്ട സലീം, ധർ ജില്ലയിൽ ഒളിവിൽ താമസിച്ച് വരികയായിരുന്നു.

പഴയ കേസുകൾ അന്വേഷിച്ച് തീർപ്പാക്കാനുള്ള പോലീസിന്റെ പ്രത്യേക നീക്കമാണ് സലീമിനെ തേടി നിയമം എത്താൻ കാരണമായത്. കൂട്ടുപ്രതികളിൽ ഒരാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, തന്റെ അറുപത്തിയഞ്ചാം വയസ്സിലാണ് സലീം ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340957/Wheat-worth-Rs-100-stolen-new)