---
title: "മലയാളി നടിക്ക് നേരെ ഹോട്ടൽമുറിയിൽ പീഡന ശ്രമം; 20-കാരൻ പിടിയിൽ"
english_title: "20 year old arrested for attempting to rape Malayali actress in hotel room"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340949/20-year-old-arrested-for-attempting-to-rape-malayali-actress-in-hotel-room"
published_at: "2026-02-09T08:35:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69894f49b05cf_assault_attempt.jpg"
keywords: []
---

# മലയാളി നടിക്ക് നേരെ ഹോട്ടൽമുറിയിൽ പീഡന ശ്രമം; 20-കാരൻ പിടിയിൽ

> **Lead Summary:** **ചെന്നൈ: ( **[www.truevisionnews.com]** ) ** ചെന്നൈയിലെ ഹോട്ടൽമുറിയിൽ മലയാളി നടിയെ പീഡിപ്പിക്കാൻ ശ്രമം. ഇന്റേൺഷിപ്പിനായിവന്ന ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് നടി പറഞ്ഞു. മുറിയിലെ ഇന്റർകോം ശരിയാക്കാൻ നടി റിസപ്ഷനിൽ ആവശ്യപ്പെട്ടിരുന്നു.

## Article Content

**ചെന്നൈ: ( **[www.truevisionnews.com]** ) ** ചെന്നൈയിലെ ഹോട്ടൽമുറിയിൽ മലയാളി നടിയെ പീഡിപ്പിക്കാൻ ശ്രമം. ഇന്റേൺഷിപ്പിനായിവന്ന ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് നടി പറഞ്ഞു. മുറിയിലെ ഇന്റർകോം ശരിയാക്കാൻ നടി റിസപ്ഷനിൽ ആവശ്യപ്പെട്ടിരുന്നു.

അതിനുവേണ്ടിയാണ് 20-കാരൻ മുറിയിൽ എത്തിയത്. ജോലി പൂർത്തീകരിച്ചശേഷം യുവാവ് തന്നെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി. ഇവർ അറിയിച്ച പ്രകാരം പോണ്ടി ബസാർ പോലീസ് ഹോട്ടലിലെത്തി യുവാവിനെ പിടികൂടി. എന്നാൽ, നടി രേഖാമൂലം പരാതിനൽകാത്തതിനാൽ യുവാവിനെ താക്കീതുനൽകി വിട്ടയക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340949/20-year-old-arrested-for-attempting-to-rape-malayali-actress-in-hotel-room)