---
title: "ലോഡ്ജിൽ അനാശാസ്യം, ഉടമ അറസ്റ്റിൽ; കസ്റ്റമേഴ്സിനെ എത്തിച്ച എട്ട് പേരെയും പൊലീസ് പിടികൂടി"
english_title: " owner arrested for disorderly conduct at lodge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340947/owner-arrested-for-disorderly-conduct-at-lodge"
published_at: "2026-02-09T08:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698948acb90dd_arrest.jpg"
keywords: []
---

# ലോഡ്ജിൽ അനാശാസ്യം, ഉടമ അറസ്റ്റിൽ; കസ്റ്റമേഴ്സിനെ എത്തിച്ച എട്ട് പേരെയും പൊലീസ് പിടികൂടി

> **Lead Summary:** **പാലക്കാട്: ( **[www.truevisionnews.com]** ) **ഷൊര്‍ണൂരില്‍ അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തില്‍ ഉടമ അറസ്റ്റില്‍. കുളപ്പുള്ളി മെഗാ ലോഡ്ജ് ഉടമ വല്ലപ്പുഴ സ്വദേശി കുറുവട്ടൂര്‍ നെടിയോടത്ത് വീട്ടില്‍ ബഷീറിനെയാണ് പൊലീസ് പിടികൂടിയത്. ലോഡ്ജിലേക്ക് ആളുകളെ എത്തിച്ച എട്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

## Article Content

**പാലക്കാട്: ( **[www.truevisionnews.com]** ) **ഷൊര്‍ണൂരില്‍ അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തില്‍ ഉടമ അറസ്റ്റില്‍. കുളപ്പുള്ളി മെഗാ ലോഡ്ജ് ഉടമ വല്ലപ്പുഴ സ്വദേശി കുറുവട്ടൂര്‍ നെടിയോടത്ത് വീട്ടില്‍ ബഷീറിനെയാണ് പൊലീസ് പിടികൂടിയത്. ലോഡ്ജിലേക്ക് ആളുകളെ എത്തിച്ച എട്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുളപ്പുള്ളി, പട്ടാമ്പി, വെസ്റ്റ് ബംഗാള്‍, ആസാം, ബെംഗളൂരു, ചെന്നൈ, ആലുവ, കല്ലിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള എട്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പെണ്‍കുട്ടികളെ ലോഡ്ജിൽ എത്തിക്കുകയും കസ്റ്റമേഴ്‌സിന് നല്‍കുകയും ചെയ്ത് പണമുണ്ടാക്കുകയാണ് ലോഡ്ജിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ ഗര്‍ഭനിരോധന ഉറകളും ഉത്തേജന മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ 2013, 2020 വര്‍ഷങ്ങളില്‍ സമാന കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340947/owner-arrested-for-disorderly-conduct-at-lodge)