---
title: "ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം; അമ്മ പരിക്കുകളോടെ ആശുപത്രിയിൽ"
english_title: "Young man dies tragically in two wheeler collision mother hospitalized with injuries"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340946/young-man-dies-tragically-in-two-wheeler-collision-mother-hospitalized-with-injuries"
published_at: "2026-02-09T08:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698947a87221d_accident.jpg"
keywords: []
---

# ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം; അമ്മ പരിക്കുകളോടെ ആശുപത്രിയിൽ

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. യുവാവിന്റെ പിന്നിൽ ഇരുന്നിരുന്ന അമ്മയെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. യുവാവിന്റെ പിന്നിൽ ഇരുന്നിരുന്ന അമ്മയെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആര്യനാട് പള്ളിവേട്ട പത്മവിലാസത്തിൽ ഗോപന്റെയും സജിതാ റാണിയുടെയും മകൻ അതുൽ കൃഷ്ണൻ (21) ആണ് മരിച്ചത്. കാട്ടാക്കട-പൂവച്ചൽ റോഡിൽ നക്രാംചിറയ്ക്കടുത്തുള്ള വളവിൽ ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് അപകടം നടന്നത്.

അമ്മയുമായി സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു അതുൽ. പെട്ടെന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. അതുലിന്റെ അമ്മ സജിതാ റാണി കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340946/young-man-dies-tragically-in-two-wheeler-collision-mother-hospitalized-with-injuries)