---
title: "ദീപക്കിന്റെ ആത്മഹത്യ; അറസ്റ്റിലായ ഷിംജിതയുടെ ജാമ്യഅപേക്ഷയിൽ കോടതി വിധി ഇന്ന്"
english_title: "Deepak's suicide; Court verdict on Shimjita's bail plea today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340945/deepaks-suicide-court-verdict-on-shimjitas-bail-plea-today"
published_at: "2026-02-09T07:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698942bd169c7_8.jpg"
keywords: []
---

# ദീപക്കിന്റെ ആത്മഹത്യ; അറസ്റ്റിലായ ഷിംജിതയുടെ ജാമ്യഅപേക്ഷയിൽ കോടതി വിധി ഇന്ന്

> **Lead Summary:** **കോഴിക്കോട്: **ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പ്രസ്താവിക്കും.

## Article Content

**കോഴിക്കോട്: **ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പ്രസ്താവിക്കും.

കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിക്കുന്നത്. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ ഇരുവിഭാഗത്തിന്റെയും വാദങ്ങൾ പൂർത്തിയാക്കിയ ശേഷം വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ബസിൽ വെച്ച് ദീപക് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഷിംജിത പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതാണ് സംഭവങ്ങളുടെ തുടക്കം.

ഇതേത്തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.

ഷിംജിതയുടെ പീഡനവും ഭീഷണിയുമാണ് മരണത്തിന് കാരണമായതെന്ന് കുടുംബവും ആരോപിക്കുന്നു. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതിനായി ബോധപൂർവ്വം വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ വാദം. അന്വേഷണത്തിന്റെ ഭാഗമായി നിർണ്ണായകമായ ഡിജിറ്റൽ തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് പ്രോസിക്യൂഷൻ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340945/deepaks-suicide-court-verdict-on-shimjitas-bail-plea-today)