---
title: "തിരുവല്ല സ്പാ ബലാത്സംഗക്കേസ്; ഒരു പ്രതി കൂടി പിടിയിൽ"
english_title: "Thiruvalla spa rape case; One more accused arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340944/thiruvalla-spa-rape-case-one-more-accused-arrested"
published_at: "2026-02-09T07:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69893d59aa0d7_6.jpg"
keywords: []
---

# തിരുവല്ല സ്പാ ബലാത്സംഗക്കേസ്; ഒരു പ്രതി കൂടി പിടിയിൽ

> **Lead Summary:** **കൊച്ചി:** കേരളത്തെ നടുക്കിയ തിരുവല്ല സ്പാ ബലാത്സംഗക്കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിലായി. നിരണം സ്വദേശി വരുണിനെയാണ് പ്രത്യേക അന്വേഷണ സംഘം ആലുവയിൽ നിന്ന് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഇനി മൂന്ന് പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്നും ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു. പ്രതികൾ കേരളം വിട്ടെന്ന സൂചനയെത്തുടർന്ന് അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.

## Article Content

**കൊച്ചി:** കേരളത്തെ നടുക്കിയ തിരുവല്ല സ്പാ ബലാത്സംഗക്കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിലായി. നിരണം സ്വദേശി വരുണിനെയാണ് പ്രത്യേക അന്വേഷണ സംഘം ആലുവയിൽ നിന്ന് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഇനി മൂന്ന് പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്നും ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു. പ്രതികൾ കേരളം വിട്ടെന്ന സൂചനയെത്തുടർന്ന് അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.

ഫെബ്രുവരി ഒന്നിന് വൈകുന്നേരമാണ് ആറംഗ ഗുണ്ടാസംഘം തിരുവല്ലയിലെ സ്പായിൽ അതിക്രമിച്ചു കയറിയത്. 50,000 രൂപയോളം ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. സ്ഥാപനത്തിലെ ജീവനക്കാരിയെ കാപ്പ കേസ് പ്രതി സുബിൻ അലക്സാണ്ടർ ക്രൂരമായി മർദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടക്കത്തിൽ ഭയം മൂലം പരാതി നൽകാൻ തയ്യാറാകാതിരുന്ന യുവതി, പിന്നീട് പോലീസിനെ സമീപിക്കുകയായിരുന്നു. കേസിലെ പ്രധാനികളായ സുബിൻ (മരണ സുബിൻ), ബെർലിൻ ദാസ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340944/thiruvalla-spa-rape-case-one-more-accused-arrested)