---
title: "ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസ്; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും"
english_title: "Sabarimala gold theft case; High Court to consider suo motu case again today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340936/sabarimala-gold-theft-case-high-court-to-consider-suo-motu-case-again-today"
published_at: "2026-02-09T06:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69893572465c9_4.jpg"
keywords: []
---

# ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസ്; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും

> **Lead Summary:** **കൊച്ചി: **ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് അടച്ചിട്ട കോടതിമുറിയിൽ കേസ് കേൾക്കുന്നത്.

## Article Content

**കൊച്ചി: **ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് അടച്ചിട്ട കോടതിമുറിയിൽ കേസ് കേൾക്കുന്നത്.

ശ്രീകോവിലിന് മുൻവശത്തെ സ്വര്‍ണപ്പാളികളിൽ പ്രതികൾ മാറ്റം വരുത്തിയോ എന്ന കാര്യത്തിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൃത്യമായ മറുപടി നൽകും.

വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞരുമായി നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. നേരത്തെ നൽകിയ റിപ്പോർട്ടിലെ അവ്യക്തതകൾ മാറ്റാൻ കോടതി നിർദ്ദേശിച്ചിരുന്നു.

കടകംപള്ളി സുരേന്ദ്രൻ, അടൂർ പ്രകാശ് എന്നിവരെ ചോദ്യം ചെയ്തതുൾപ്പെടെയുള്ള അന്വേഷണ പുരോഗതിയും കോടതിയെ അറിയിക്കും. തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജിയിലും എൻ. വാസുവിന്റെ അപേക്ഷയിലും കോടതി ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340936/sabarimala-gold-theft-case-high-court-to-consider-suo-motu-case-again-today)