---
title: "ഉന്നാവ് ബലാത്സംഗക്കേസിലെ അതിജീവിതയുടെ പിതാവ് കസ്റ്റഡിയിൽ മരിച്ച സംഭവം; പ്രതിയുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും"
english_title: "Unnao rape case survivor's father dies in custody; Accused's bail plea to be considered today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340933/unnao-rape-case-survivors-father-dies-in-custody-accuseds-bail-plea-to-be-considered-today"
published_at: "2026-02-09T06:02:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69892b9e00904_1.jpg"
keywords: []
---

# ഉന്നാവ് ബലാത്സംഗക്കേസിലെ അതിജീവിതയുടെ പിതാവ് കസ്റ്റഡിയിൽ മരിച്ച സംഭവം; പ്രതിയുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

> **Lead Summary:** **ഡൽഹി: **ഉന്നാവ് ബലാത്സംഗക്കേസിലെ അതിജീവിതയുടെ പിതാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ, പ്രതി കുൽദീപ് സിംഗ് സെൻഗാർ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ ഹർജിയിൽ വാദം കേൾക്കുന്നത്.

## Article Content

**ഡൽഹി: **ഉന്നാവ് ബലാത്സംഗക്കേസിലെ അതിജീവിതയുടെ പിതാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ, പ്രതി കുൽദീപ് സിംഗ് സെൻഗാർ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ ഹർജിയിൽ വാദം കേൾക്കുന്നത്.

ദില്ലി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് സെൻഗാർ സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസിൽ 10 വർഷം തടവുശിക്ഷ അനുഭവിക്കുകയാണ് ഇയാൾ. കഴിഞ്ഞ ജനുവരി 19-ന് സെൻഗാറിന്റെ ശിക്ഷ മരവിപ്പിക്കാൻ ദില്ലി ഹൈക്കോടതി തയ്യാറായിരുന്നില്ല.

2020 മാർച്ച് 13-നാണ് അതിജീവിതയുടെ പിതാവിനെതിരായ ഗൂഢാലോചനയിലും കസ്റ്റഡി മരണത്തിലും കുറ്റക്കാരനാണെന്ന് കണ്ടെത്തി വിചാരണ കോടതി സെൻഗാറിന് 10 വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചത്. കൂടാതെ, പ്രധാന ബലാത്സംഗ കേസിൽ ഇയാൾക്ക് ജീവപര്യന്തം ശിക്ഷയുമുണ്ട്. ഈ ശിക്ഷ മരവിപ്പിച്ച് ദില്ലി ഹൈക്കോടതി നേരത്തെ ജാമ്യം നൽകിയിരുന്നെങ്കിലും ഡിസംബർ 29-ന് സുപ്രീംകോടതി ആ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340933/unnao-rape-case-survivors-father-dies-in-custody-accuseds-bail-plea-to-be-considered-today)