---
title: "തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ ശീവേലി എഴുന്നള്ളത്തിനിടെ ആനയിടഞ്ഞു; ഒരാൾക്ക് പരിക്ക്"
english_title: "Elephant attacks during Shiveli procession at Tripunithura temple; one injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340929/elephant-attacks-during-shiveli-procession-at-tripunithura-temple-one-injured"
published_at: "2026-02-08T22:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6988c4486d3fb_27.jpg"
keywords: []
---

# തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ ശീവേലി എഴുന്നള്ളത്തിനിടെ ആനയിടഞ്ഞു; ഒരാൾക്ക് പരിക്ക്

> **Lead Summary:** **കൊച്ചി: **തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ശീവേലി എഴുന്നള്ളത്തിനിടെ ആനയിടഞ്ഞു. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാന് പരിക്കേറ്റു. നിലത്തു വീണ പാപ്പാനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശപ്പിച്ചു.

## Article Content

**കൊച്ചി: **തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ശീവേലി എഴുന്നള്ളത്തിനിടെ ആനയിടഞ്ഞു. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാന് പരിക്കേറ്റു. നിലത്തു വീണ പാപ്പാനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശപ്പിച്ചു.

പറ ഉത്സവത്തിന്റെ ഭാഗമായുള്ള ശീവേലി ആയതിനാൽ ക്ഷേത്രത്തിൽ വലിയ ജനത്തിരക്കുണ്ടായിരുന്നു. ആന വിരണ്ടതോടെ ഭക്തരെ വേഗത്തിൽ പുറത്തെത്തിച്ച് ക്ഷേത്ര ഗോപുരങ്ങൾ അടച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എലിഫന്റ് സ്ക്വാഡ് ആനയെ തളച്ചതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340929/elephant-attacks-during-shiveli-procession-at-tripunithura-temple-one-injured)