---
title: "കല്ലേക്കാട് നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം"
english_title: "Biker dies tragically after being hit by an out-of-control car in Kallekkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340927/biker-dies-tragically-after-being-hit-by-an-out-of-control-car-in-kallekkad"
published_at: "2026-02-08T22:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6988bc916e700_26.jpg"
keywords: []
---

# കല്ലേക്കാട് നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

> **Lead Summary:** **പാലക്കാട്: **കല്ലേക്കാട് നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കല്പാത്തി കുന്നുംപുറം സ്വദേശി ഫൈസൽ ആണ് മരിച്ചത്. മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേയാണ് അപകടം നടന്നത്.

## Article Content

**പാലക്കാട്: **കല്ലേക്കാട് നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കല്പാത്തി കുന്നുംപുറം സ്വദേശി ഫൈസൽ ആണ് മരിച്ചത്. മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേയാണ് അപകടം നടന്നത്.

അമിതവേഗതയിൽ ദിശതെറ്റിച്ചെത്തിയ കാർ ഫൈസൽ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഫൈസലിന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തുതന്നെ അദ്ദേഹം മരണപ്പെട്ടു.

ബൈക്കിന്റെ മറുവശത്തേക്ക് തെറിച്ചുവീണതിനാൽ ഫൈസലിന്റെ മകൻ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തിന് കാരണമായ കാർ ഓടിച്ച ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340927/biker-dies-tragically-after-being-hit-by-an-out-of-control-car-in-kallekkad)