---
title: "യുവതിയോട് അപമര്യാദയായി പെരുമാറി; സ്പാ കേന്ദ്രത്തിനെതിരെ നടപടി"
english_title: "Action taken against spa centre for misbehaving with young woman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340923/action-taken-against-spa-centre-for-misbehaving-with-young-woman-new"
published_at: "2026-02-08T21:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6988b47a967fb_23.jpg"
keywords: []
---

# യുവതിയോട് അപമര്യാദയായി പെരുമാറി; സ്പാ കേന്ദ്രത്തിനെതിരെ നടപടി

> **Lead Summary:** **തിരുവനന്തപുരം:**സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന 'സ്പർശൻ വെൽനസ് സ്പാ' നഗരസഭാ ആരോഗ്യവിഭാഗം അടപ്പിച്ചു. ജോലിക്ക് അഭിമുഖത്തിനെത്തിയ യുവതിയോട് സ്ഥാപന അധികൃതർ അപമര്യാദയായി പെരുമാറിയെന്ന പരാതിയെത്തുടർന്നാണ് നടപടി.

## Article Content

**തിരുവനന്തപുരം:**സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന 'സ്പർശൻ വെൽനസ് സ്പാ' നഗരസഭാ ആരോഗ്യവിഭാഗം അടപ്പിച്ചു. ജോലിക്ക് അഭിമുഖത്തിനെത്തിയ യുവതിയോട് സ്ഥാപന അധികൃതർ അപമര്യാദയായി പെരുമാറിയെന്ന പരാതിയെത്തുടർന്നാണ് നടപടി.

നഗരസഭാ മേയർ വി.വി. രാജേഷിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. കൃത്യമായ ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവങ്ങളുടെ തുടക്കം. അഭിമുഖത്തിനായി എത്തിയ 23-കാരിയായ യുവതിക്ക് സ്ഥാപനത്തിൽ നിന്നും ദുരനുഭവമുണ്ടായതിനെത്തുടർന്ന് അവർ നേരിട്ട് മേയറെ വിളിച്ച് പരാതിപ്പെടുകയായിരുന്നു.

ഉടൻതന്നെ മേയർ പോലീസിനെയും ആരോഗ്യവിഭാഗത്തെയും വിവരമറിയിക്കുകയും തുടർന്ന് സ്പാ പൂട്ടി സീൽ ചെയ്യുകയുമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340923/action-taken-against-spa-centre-for-misbehaving-with-young-woman-new)