---
title: "യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ കെ.എസ്.ആർ.ടി.സിയെ അടിമുടി പരിഷ്കരിച്ച് പുനരുദ്ധരിക്കും - എം.വിൻസെന്റ്"
english_title: "KST Workers Union State General Secretary says KSRTC will be radically reformed and renovated"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340917/KST-Workers-Union-State-General-Secretary-says-KSRTC-will-be-radically-reformed-and-renovated-new"
published_at: "2026-02-08T20:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6988abebc41b0_19.jpg"
keywords: []
---

# യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ കെ.എസ്.ആർ.ടി.സിയെ അടിമുടി പരിഷ്കരിച്ച് പുനരുദ്ധരിക്കും - എം.വിൻസെന്റ്

> **Lead Summary:** **കോഴിക്കോട്: **അടുത്ത യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ കെ.എസ്.ആർ.ടി.സിയെ അടിമുടി പരിഷ്കരിച്ച് പുനരുദ്ധരിക്കുമെന്ന് കെ.എസ്.ടി വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.വിൻസെന്റ് എം.എൽ.എ. ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ കാലാവധി കഴിഞ്ഞ ബസുകളുമായി കടുത്ത പ്രതിസന്ധിയിലൂടെയാണ് കെ.എസ്.ആർ.ടി.സി കടന്നുപോകുന്നത്.

## Article Content

**കോഴിക്കോട്: **അടുത്ത യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ കെ.എസ്.ആർ.ടി.സിയെ അടിമുടി പരിഷ്കരിച്ച് പുനരുദ്ധരിക്കുമെന്ന് കെ.എസ്.ടി വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.വിൻസെന്റ് എം.എൽ.എ. ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ കാലാവധി കഴിഞ്ഞ ബസുകളുമായി കടുത്ത പ്രതിസന്ധിയിലൂടെയാണ് കെ.എസ്.ആർ.ടി.സി കടന്നുപോകുന്നത്.

നിലവിലെ സർക്കാർ ജോലി ഭാരം അമിതമായി വർധിപ്പിച്ച് തൊഴിലാളികളെ വല്ലാതെ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തകർച്ചയുടെ വക്കിലുള്ള പൊതുഗതാഗത സംവിധാനത്തെ സംരക്ഷിക്കാനുള്ള പദ്ധതികൾ യു.ഡി.എഫ് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് സുധീന്ദ്ര ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി. അജയകുമാർ, ടി.കെ. നൗഷാദ് തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340917/KST-Workers-Union-State-General-Secretary-says-KSRTC-will-be-radically-reformed-and-renovated-new)