---
title: "വൈറ്റിലയിൽ നിയന്ത്രണം വിട്ട ടാക്സി കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം"
english_title: "Pedestrian dies after being hit by a taxi that lost control in Vyttila"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340916/pedestrian-dies-after-being-hit-by-a-taxi-that-lost-control-in-vyttila"
published_at: "2026-02-08T20:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6988a4d90f159_18.jpg"
keywords: []
---

# വൈറ്റിലയിൽ നിയന്ത്രണം വിട്ട ടാക്സി കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം

> **Lead Summary:** **കൊച്ചി: **വൈറ്റിലയിൽ നിയന്ത്രണം വിട്ട ടാക്സി കാറിടിച്ച് കാൽനട യാത്രക്കാരിയായ യുവതി മരിച്ചു. കൊല്ലം മാറനാട് സ്വദേശിനി ജി. ഗോപിക ആണ് മരിച്ചത്.

## Article Content

**കൊച്ചി: **വൈറ്റിലയിൽ നിയന്ത്രണം വിട്ട ടാക്സി കാറിടിച്ച് കാൽനട യാത്രക്കാരിയായ യുവതി മരിച്ചു. കൊല്ലം മാറനാട് സ്വദേശിനി ജി. ഗോപിക ആണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ സുഹൃത്ത് തൃശ്ശൂർ സ്വദേശിനി മുഹ്‌സിന (24) ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ ആറ് മണിയോടെ വൈറ്റില മാർബിൾ ഷോപ്പിന് സമീപമായിരുന്നു അപകടം.

വൈറ്റിലയിലെ ലേഡീസ് ഹോസ്റ്റലിൽ താമസിച്ചിരുന്ന ഇവർ, മറ്റൊരു സുഹൃത്തിനെ മൊബിലിറ്റി ഹബ്ബിൽ യാത്രയാക്കി മടങ്ങി വരുമ്പോഴാണ് ദുരന്തമുണ്ടായത്.

എതിർദിശയിൽ നിന്നെത്തിയ കാർ നിയന്ത്രണം തെറ്റി ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരേതനായ മനു മോഹനാണ് ഗോപികയുടെ ഭർത്താവ്.

അച്ഛൻ മരിച്ചതോടെ രണ്ട് മക്കളുടെ ഏക തണലായിരുന്നു ഗോപിക. ബിജെപി പവിത്രേശ്വരം ഏരിയ പ്രസിഡന്റ് ജെ. ജയചന്ദ്രബാബുവിന്റെ മകളാണ്.

സംഭവത്തിൽ ടാക്സി ഡ്രൈവർ അരൂർ സ്വദേശി വിവേക് സജീവിനെ കടവന്ത്ര പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340916/pedestrian-dies-after-being-hit-by-a-taxi-that-lost-control-in-vyttila)