---
title: "ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൃത്യ സമയത്ത് സ്റ്റേഷനിൽ എത്തിയില്ലെങ്കിൽ നിങ്ങളുടെ സീറ്റ് ഇനി ഉടൻ നഷ്ടമാകും"
english_title: "If you don't arrive at the station on time, you will soon lose your seat."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340912/if-you-dont-arrive-at-the-station-on-time-you-will-soon-lose-your-seat"
published_at: "2026-02-08T19:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69889a8b39c2e_14.jpg"
keywords: []
---

# ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൃത്യ സമയത്ത് സ്റ്റേഷനിൽ എത്തിയില്ലെങ്കിൽ നിങ്ങളുടെ സീറ്റ് ഇനി ഉടൻ നഷ്ടമാകും

> **Lead Summary:** **ന്യൂഡൽഹി: **ട്രെയിൻ യാത്രക്കാർക്ക് വലിയ തിരിച്ചടിയാകുന്ന പുതിയ തീരുമാനവുമായി ഇന്ത്യൻ റെയിൽവേ. ഇനി മുതൽ യാത്രക്കാർ തങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്ത സ്റ്റേഷനിൽ കൃത്യസമയത്ത് എത്തിയില്ലെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ ആ സീറ്റ് നഷ്ടമാകും.

## Article Content

**ന്യൂഡൽഹി: **ട്രെയിൻ യാത്രക്കാർക്ക് വലിയ തിരിച്ചടിയാകുന്ന പുതിയ തീരുമാനവുമായി ഇന്ത്യൻ റെയിൽവേ. ഇനി മുതൽ യാത്രക്കാർ തങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്ത സ്റ്റേഷനിൽ കൃത്യസമയത്ത് എത്തിയില്ലെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ ആ സീറ്റ് നഷ്ടമാകും.

യാത്രക്കാർ എത്തുന്നതും കാത്ത് ടിടിഇ അടുത്ത സ്റ്റേഷൻ വരെ ഇനി കാത്തുനിൽക്കില്ല. റെയിൽവേയുടെ ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ കർക്കശമാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.

നിലവിലെ രീതി അനുസരിച്ച്, ഒരാൾ ബോർഡിങ് സ്റ്റേഷനിൽ നിന്ന് കയറിയില്ലെങ്കിൽ അടുത്ത സ്റ്റേഷൻ എത്തുന്നതുവരെ ടിടിഇ ആ സീറ്റ് മറ്റാർക്കും നൽകാറില്ലായിരുന്നു.

എന്നാൽ പുതിയ നിയമപ്രകാരം, യാത്രക്കാരൻ കയറിയില്ലെങ്കിൽ ടിടിഇ തന്റെ ടാബ്‌ലെറ്റിലൂടെ വിവരം ഉടൻ അപ്‌ഡേറ്റ് ചെയ്യും. ഇതോടെ ആ സീറ്റ് തൽക്ഷണം വെയിറ്റിങ് ലിസ്റ്റിലോ ആർ.എ.സിയിലോ ഉള്ളവർക്ക് ഓട്ടോമാറ്റിക്കായി ലഭിക്കും.

നിങ്ങളുടെ സീറ്റ് മറ്റൊരാൾക്ക് അനുവദിച്ചു കഴിഞ്ഞാൽ ആ വിവരം യാത്രക്കാരന്റെ മൊബൈൽ നമ്പറിൽ എസ്.എം.എസ് ആയി എത്തും. അതിനാൽ ഇനി മുതൽ ട്രെയിൻ യാത്രക്കാർ കൃത്യസമയത്ത് തന്നെ ബോർഡിങ് സ്റ്റേഷനിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340912/if-you-dont-arrive-at-the-station-on-time-you-will-soon-lose-your-seat)