---
title: "കർണാടകയിൽ പരിശീലന വിമാനം തകർന്നു വീണു"
english_title: "Training plane crashes into field in Karnataka"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340910/training-plane-crashes-into-field-in-karnataka-new"
published_at: "2026-02-08T19:23:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698895903dc5a_13.jpg"
keywords: []
---

# കർണാടകയിൽ പരിശീലന വിമാനം തകർന്നു വീണു

> **Lead Summary:** **വിജയപുര: **കർണാടകയിൽ പരിശീലന വിമാനം തകർന്നു വീണു. വിജയപുര ജില്ലയിലെ ബബലേശ്വർ താലൂക്കിലാണ് വിമാനം പതിച്ചത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കലബുറഗിയിൽ നിന്നും ബെലഗാവിയിലേക്ക് പോവുകയായിരുന്നു രണ്ട് സീറ്റുകളുള്ള ഈ വിമാനം.

## Article Content

**വിജയപുര: **കർണാടകയിൽ പരിശീലന വിമാനം തകർന്നു വീണു. വിജയപുര ജില്ലയിലെ ബബലേശ്വർ താലൂക്കിലാണ് വിമാനം പതിച്ചത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കലബുറഗിയിൽ നിന്നും ബെലഗാവിയിലേക്ക് പോവുകയായിരുന്നു രണ്ട് സീറ്റുകളുള്ള ഈ വിമാനം.

സാങ്കേതിക തകരാറിനെത്തുടർന്ന് നിയന്ത്രണം നഷ്ടമായാണ് വിമാനം വയലിൽ വീണതെന്നാണ് പ്രാഥമിക നിഗമനം. വീഴ്ചയുടെ ആഘാതത്തിൽ വിമാനം മൂന്ന് കഷ്ണങ്ങളായി വേർപ്പെട്ടു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. സംഭവസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340910/training-plane-crashes-into-field-in-karnataka-new)