---
title: "'അഭിരാമിക്കും അര്‍ജുനും മംഗളം', അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി"
english_title: "ChiefMinister extends best wishes to Arjun's sister Abhirami"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340901/chiefminister-extends-best-wishes-to-arjuns-sister-abhirami"
published_at: "2026-02-08T15:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6988622dc02f0_ARJUN.jpg"
keywords: []
---

# 'അഭിരാമിക്കും അര്‍ജുനും മംഗളം', അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി

> **Lead Summary:** **കോഴിക്കോട്: **കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അന്തരിച്ച ലോറി ഡ്രൈവർ അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി. ചാത്തമംഗലം സ്വദേശി ആദർശാണ് വരൻ.

## Article Content

**കോഴിക്കോട്: **കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അന്തരിച്ച ലോറി ഡ്രൈവർ അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി. ചാത്തമംഗലം സ്വദേശി ആദർശാണ് വരൻ.

ഞായറാഴ്ച രാവിലെ 10.30-നും 11.15-നും ഇടയിലുള്ള മുഹൂർത്തത്തിൽ കണ്ണാടിക്കൽ ശ്രീ കുഞ്ഞിക്കുട്ടി സ്മാരക ഹാളിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

2024 ജൂലൈ 16-ന് രാവിലെ 8.45-നാണ് ഷിരൂരിൽ ദേശീയപാത 66-ൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടാകുന്നത്. ചരക്ക് ലോറിയുമായി പോകുകയായിരുന്ന അർജുൻ ഈ അപകടത്തിൽപ്പെടുകയായിരുന്നു.

72 ദിവസം നീണ്ടുനിന്ന സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് ഷിരൂരിൽ നടന്നത്. കരസേന, നാവികസേന, എൻഡിആർഎഫ് തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങൾക്കൊപ്പം ലോറി ഉടമ മനാഫ്, രക്ഷാപ്രവർത്തകർ എന്നിവർ ഉറക്കമില്ലാതെ പ്രയത്നിച്ചു.

സെപ്റ്റംബർ 25-നാണ് ഗംഗാവലി പുഴയുടെ അടിത്തട്ടിൽ 12 മീറ്റർ ആഴത്തിൽ നിന്ന് അർജുന്റെ ലോറി കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിൽ അർജുന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340901/chiefminister-extends-best-wishes-to-arjuns-sister-abhirami)