---
title: "ജയലളിതയുടെ തട്ടകത്തിൽ വിജയ് എത്തുന്നു: 'റോഡ് ഷോ' പാടില്ല, 5000 പേർക്ക് മാത്രം പ്രവേശനം"
english_title: "Vijay is preparing for a big public meeting."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340895/vijay-is-preparing-for-a-big-public-meeting"
published_at: "2026-02-08T15:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6988599393189_TRU11.jpg"
keywords: []
---

# ജയലളിതയുടെ തട്ടകത്തിൽ വിജയ് എത്തുന്നു: 'റോഡ് ഷോ' പാടില്ല, 5000 പേർക്ക് മാത്രം പ്രവേശനം

> **Lead Summary:** **[**തമിഴക രാഷ്ട്രീയത്തിൽ കരുത്തുറപ്പിക്കാൻ ലക്ഷ്യമിട്ട് നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് വെട്രി കഴകം (ടിവികെ) സേലത്ത് വൻ പൊതുയോഗത്തിനൊരുങ്ങുന്നു. മുൻ മുഖ്യമന്ത്രിമാരായ എം.ജി.ആറിന്റെയും ജയലളിതയുടെയും രാഷ്ട്രീയ പാരമ്പര്യം ഉയർത്തിപ്പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി, എഐഎഡിഎംകെയുടെ കോട്ടയായ സേലം ശങ്കഗിരിയിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.

## Article Content

**[**തമിഴക രാഷ്ട്രീയത്തിൽ കരുത്തുറപ്പിക്കാൻ ലക്ഷ്യമിട്ട് നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് വെട്രി കഴകം (ടിവികെ) സേലത്ത് വൻ പൊതുയോഗത്തിനൊരുങ്ങുന്നു. മുൻ മുഖ്യമന്ത്രിമാരായ എം.ജി.ആറിന്റെയും ജയലളിതയുടെയും രാഷ്ട്രീയ പാരമ്പര്യം ഉയർത്തിപ്പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി, എഐഎഡിഎംകെയുടെ കോട്ടയായ സേലം ശങ്കഗിരിയിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.

എന്നാൽ, കടുത്ത ഉപാധികളോടെയാണ് പൊലീസ് ഈ പരിപാടിക്ക് അനുമതി നൽകിയിരിക്കുന്നത്. വരുന്ന വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കും 3 മണിക്കും ഇടയിൽ യോഗം പൂർത്തിയാക്കണമെന്നാണ് പ്രധാന നിർദ്ദേശം.

ഗതാഗത തടസ്സങ്ങൾ ഒഴിവാക്കണമെന്നും ക്രമസമാധാനം കർശനമായി പാലിക്കണമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അയ്യായിരം പേർക്ക് മാത്രമാണ് നിലവിൽ പങ്കെടുക്കാൻ അനുമതിയുള്ളത്.

രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് ശേഷം ഇൻഡോർ പരിപാടികളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന വിജയ്, തന്റെ രാഷ്ട്രീയ ശക്തി പ്രകടിപ്പിക്കാനാണ് വീണ്ടും പൊതുവേദിയിലേക്ക് എത്തുന്നത്. ജയലളിത തന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി സ്ഥിരമായി ഉപയോഗിച്ചിരുന്ന ശങ്കഗിരിയിലെ മൈതാനം തന്നെ വിജയ് തിരഞ്ഞെടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

എം.ജി.ആറിന്റെ യഥാർത്ഥ പിൻഗാമി താനാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള വിജയ്‌യുടെ ശ്രമമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്. തങ്ങളുടെ ശക്തികേന്ദ്രത്തിൽ വിജയ് നടത്തുന്ന ഈ നീക്കത്തെ എഐഎഡിഎംകെ ശക്തമായി എതിർക്കുന്നുണ്ടെങ്കിലും, ആരാധകരും അണികളും വലിയ ആവേശത്തോടെയാണ് ഈ റാലിയെ കാത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340895/vijay-is-preparing-for-a-big-public-meeting)