---
title: "റോഡിൽ റൗഡിസം....; കെഎസ്ആർടിസി ബസ് ജീവനക്കാർ വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിച്ചു; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ"
english_title: "Private bus employees who attacked KSRTC driver arrested."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340893/private-bus-employees-who-attacked-ksrtc-driver-arrested"
published_at: "2026-02-08T14:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698855b71bd96_arrest.jpg"
keywords: []
---

# റോഡിൽ റൗഡിസം....; കെഎസ്ആർടിസി ബസ് ജീവനക്കാർ വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിച്ചു; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ

> **Lead Summary:** **കോട്ടയം: **കെഎസ്ആർടിസി ഡ്രൈവറെ അക്രമിച്ച സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. സ്വകാര്യ ബസ് ഡ്രൈവർ തിരുവല്ല കുറ്റപ്പുഴ, കിഴക്കൻ മുത്തൂർ പള്ളിക്കുളങ്ങര വീട്ടിൽ മിഥുൻമോൻ , കണ്ടക്ടർ മാവേലിക്കര ചെറുകോൽ നാടാലക്കൽ വീട്ടിൽ ദേവപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്.

## Article Content

**കോട്ടയം: **കെഎസ്ആർടിസി ഡ്രൈവറെ അക്രമിച്ച സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. സ്വകാര്യ ബസ് ഡ്രൈവർ തിരുവല്ല കുറ്റപ്പുഴ, കിഴക്കൻ മുത്തൂർ പള്ളിക്കുളങ്ങര വീട്ടിൽ മിഥുൻമോൻ , കണ്ടക്ടർ മാവേലിക്കര ചെറുകോൽ നാടാലക്കൽ വീട്ടിൽ ദേവപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്.

മാന്നാർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മാവേലിക്കര ഡിപ്പോയിലെ ബസ് ജീവനക്കാരെയാണ് സ്വകാര്യ ബസ് ജീവനക്കാർ വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മാന്നാർ മാവേലിക്കര സംസ്ഥാന പാതയിൽ കാരാഴ്മ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340893/private-bus-employees-who-attacked-ksrtc-driver-arrested)