---
title: "രുചിയിൽ കേമൻ, പ്രോട്ടീനിൽ സമ്പന്നം; വെജിറ്റേറിയൻ പ്രേമികൾക്കായി ഇതാ ഒരു സ്പെഷ്യൽ സോയാബീൻ ബിരിയാണി!"
english_title: "How to prepare special soybean biryani"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340870/how-to-prepare-special-soybean-biryani"
published_at: "2026-02-08T12:25:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698834dad8234_tru77.jpg"
keywords: []
---

# രുചിയിൽ കേമൻ, പ്രോട്ടീനിൽ സമ്പന്നം; വെജിറ്റേറിയൻ പ്രേമികൾക്കായി ഇതാ ഒരു സ്പെഷ്യൽ സോയാബീൻ ബിരിയാണി!

> **Lead Summary:** ഇറച്ചിക്കും മീനിനും പകരമായി ഉപയോഗിക്കാവുന്ന, പ്രോട്ടീൻ സമ്പുഷ്ടവും രുചികരവുമായ ഒരു വിഭവമാണ് സോയാബീൻ ബിരിയാണി. മസാലകൾ പിടിച്ച സോയാ ചങ്ക്‌സും സുഗന്ധമുള്ള ബാസ്മതി അരിയും ചേരുമ്പോൾ ലഭിക്കുന്ന ഈ വിഭവം വെജിറ്റേറിയൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഒന്നാണ്.**
വളരെ എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

## Article Content

ഇറച്ചിക്കും മീനിനും പകരമായി ഉപയോഗിക്കാവുന്ന, പ്രോട്ടീൻ സമ്പുഷ്ടവും രുചികരവുമായ ഒരു വിഭവമാണ് സോയാബീൻ ബിരിയാണി. മസാലകൾ പിടിച്ച സോയാ ചങ്ക്‌സും സുഗന്ധമുള്ള ബാസ്മതി അരിയും ചേരുമ്പോൾ ലഭിക്കുന്ന ഈ വിഭവം വെജിറ്റേറിയൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഒന്നാണ്.**
വളരെ എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ആവശ്യമായ സാധനങ്ങൾ**

*സോയാ ചങ്ക്സ്: 1 കപ്പ്*

*ബാസ്മതി അരി: 2 കപ്പ് (അരമണിക്കൂർ കുതിർത്തത്)*

*സവാള: 2 എണ്ണം (നീളത്തിൽ അരിഞ്ഞത്)*

*തക്കാളി: 2 എണ്ണം (അരിഞ്ഞത്)*

*ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾ സ്പൂൺ*

*പച്ചമുളക്: 3-4 എണ്ണം (കീറിയത്)*

*തൈര്: 1/4 കപ്പ്*

*പുതിനയില, മല്ലിയില: ഓരോ കൈപ്പിടി*

*മഞ്ഞൾപ്പൊടി :1/4 ടീസ്പൂൺ*

*മുളകുപൊടി :1 ടീസ്പൂൺ*

*മല്ലിപ്പൊടി :1 ടീസ്പൂൺ*

*ബിരിയാണി മസാല: 1 ടേബിൾ സ്പൂൺ*

*കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, പെരുംജീരകം: ആവശ്യത്തിന്*

*നെയ്യ്/എണ്ണ: ആവശ്യത്തിന്*

*ഉപ്പ്: പാകത്തിന്*

**തയ്യാറാക്കുന്ന വിധം:**

സോയ തയ്യാറാക്കൽ: ആദ്യം സോയാ ചങ്ക്സ് തിളച്ച വെള്ളത്തിലിട്ട് 10 മിനിറ്റ് വയ്ക്കുക. ശേഷം പച്ചവെള്ളത്തിൽ കഴുകി നന്നായി പിഴിഞ്ഞെടുക്കുക. ഇതിലേക്ക് അല്പം തൈരും ഉപ്പും മുളകുപൊടിയും ചേർത്ത് പുരട്ടി വയ്ക്കുന്നത് രുചി വർദ്ധിപ്പിക്കും.

അരി വേവിക്കൽ: മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം തിളപ്പിച്ച് അതിലേക്ക് കുറച്ച് നെയ്യ്, ഉപ്പ്, മുഴുവൻ മസാലകൾ എന്നിവ ചേർത്ത് കുതിർത്ത അരി മുക്കാൽ ഭാഗം വേവിച്ച് ഊറ്റിവയ്ക്കുക. മസാല തയ്യാറാക്കൽ: ഒരു കുക്കറിലോ ബിരിയാണി ചെമ്പിലോ എണ്ണയും നെയ്യും ചൂടാക്കി മുഴുവൻ മസാലകൾ ഇട്ട് വഴറ്റുക.

ഇതിലേക്ക് സവാള ചേർത്ത് സ്വർണ്ണനിറമാകുന്നത് വരെ വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റിയ ശേഷം തക്കാളി ചേർത്ത് ഉടയുന്നത് വരെ വേവിക്കുക.

ഇതിലേക്ക് എടുത്തു വെച്ചിരിക്കുന്ന മസാലപ്പൊടികൾ ചേർത്ത് നന്നായി ഇളക്കുക. ശേഷം തൈരും പുതിനയിലയും മല്ലിയിലയും ചേർക്കുക. നേരത്തെ തയ്യാറാക്കി വെച്ച സോയ ഇതിലേക്ക് ചേർത്ത് അല്പം വെള്ളമൊഴിച്ച് 5 മിനിറ്റ് വേവിക്കുക. ഗ്രേവി അധികം കുറുകിപ്പോകാതെ നോക്കണം.

തയ്യാറാക്കിയ സോയ മസാലയ്ക്ക് മുകളിലായി വേവിച്ചു വെച്ചിരിക്കുന്ന അരി നിരത്തുക. ഇതിനു മുകളിൽ അല്പം മല്ലിയിലയും വേണമെങ്കിൽ വറുത്ത സവാളയും അണ്ടിപ്പരിപ്പും ചേർക്കാം. പാത്രം നന്നായി അടച്ചു വെച്ച് കുറഞ്ഞ തീയിൽ 10-15 മിനിറ്റ് ദം ചെയ്യുക.

രുചികരമായ സോയാബീൻ ബിരിയാണി തയ്യാർ! തൈര് പച്ചടിക്കൊപ്പമോ അച്ചാറിനൊപ്പമോ ഇത് വിളമ്പാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340870/how-to-prepare-special-soybean-biryani)