---
title: "മകന്റെ കല്യാണക്കുറി ചോരയിൽ കുതിർന്നു: ആഡംബര കാർ ബൈക്കിലിടിച്ചു; അച്ഛനും മകനും ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം "
english_title: "Luxury car hits bike; Three dead, including father and son"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340863/luxury-car-hits-bike-three-dead-including-father-and-son-new"
published_at: "2026-02-08T11:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6988263ce04ac_accident.jpg"
keywords: []
---

# മകന്റെ കല്യാണക്കുറി ചോരയിൽ കുതിർന്നു: ആഡംബര കാർ ബൈക്കിലിടിച്ചു; അച്ഛനും മകനും ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം 

> **Lead Summary:** **രേവ (മധ്യപ്രദേശ്): **അമിതവേഗത്തിലെത്തിയ ആഡംബര കാർ ബൈക്കിലിടിച്ച് ഒരേ കുടുംബത്തിലെ മൂന്നുപേർ കൊല്ലപ്പെട്ടു.

## Article Content

**രേവ (മധ്യപ്രദേശ്): **അമിതവേഗത്തിലെത്തിയ ആഡംബര കാർ ബൈക്കിലിടിച്ച് ഒരേ കുടുംബത്തിലെ മൂന്നുപേർ കൊല്ലപ്പെട്ടു.

വിവാഹം ബന്ധുക്കളെ ക്ഷണിക്കാൻ  ക്ഷണിക്കാനായി പുറപ്പെട്ട അച്ഛനും മകനും അനന്തരവളുമാണ് മരിച്ചത്.  മധ്യപ്രദേശിലെ രേവ ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു നാടിനെ നടുക്കിയ ഈ അപകടം . ഭഗവത് വിശ്വകർമ(51), മകൻ ശിവം വിശ്വകർമ(23), അനന്തരവൾ ശീതൾ (28) എന്നിവരാണ് മരിച്ചത്.

ചിർഹുലനാഥ് ക്ഷേത്രത്തിൽ വിവാഹക്ഷണക്കത്ത് വിതരണംചെയ്യാൻ പുറപ്പെട്ടതായിരുന്നു ഭഗവതും മകനും ബന്ധുവുമെന്നും കോഷ്ഠ ഗ്രാമത്തിന് സമീപം രേവ-റായ്പുർ റോഡിലായിരുന്നു അപകടമെന്നും രേവ എസ്പി ശൈലേന്ദ്ര ചൗഹാൻ പറഞ്ഞു. ഫെബ്രുവരി 24-ന് ഭഗവതിന്റെ മൂത്തമകന്റെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിന്റെ ക്ഷണക്കത്തുമായി പോകുമ്പോഴായിരുന്നു അപകടം.

റോഡ് മുറിച്ചുകടക്കാൻ ബൈക്ക് തിരിക്കുന്നതിനിടെ പിന്നിൽനിന്നെത്തിയ കാർ, ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മൂവരും തെറിച്ച് റോഡിൽ വീഴുകയും തൽക്ഷണം മരിക്കുകയും ചെയ്തു.

കാർ 150 കിലോമീറ്ററോളം വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കാർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340863/luxury-car-hits-bike-three-dead-including-father-and-son-new)