---
title: "ശബരിമല സ്വർണക്കൊള്ള: 'പ്രതികൾക്ക് ജാമ്യം കിട്ടി എന്ന് കരുതി ഈ കേസ് മാഞ്ഞ് പോകില്ല' - എം.വി. ഗോവിന്ദൻ"
english_title: "Sabarimala gold looting used as a weapon against CPI(M) for political gain, says MVGovindan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340861/sabarimala-gold-looting-used-as-a-weapon-against-cpim-for-political-gain-says-mvgovindan"
published_at: "2026-02-08T11:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6988220926e90_mv.jpg"
keywords: []
---

# ശബരിമല സ്വർണക്കൊള്ള: 'പ്രതികൾക്ക് ജാമ്യം കിട്ടി എന്ന് കരുതി ഈ കേസ് മാഞ്ഞ് പോകില്ല' - എം.വി. ഗോവിന്ദൻ

> **Lead Summary:** **പത്തനംതിട്ട : **ശബരിമല സ്വർണ്ണക്കൊള്ളക്കേസ് രാഷ്ട്രീയ ലാഭത്തിനായി സി.പി.ഐ.എമ്മിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

## Article Content

**പത്തനംതിട്ട : **ശബരിമല സ്വർണ്ണക്കൊള്ളക്കേസ് രാഷ്ട്രീയ ലാഭത്തിനായി സി.പി.ഐ.എമ്മിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

 പ്രതികൾക്ക് ജാമ്യം കിട്ടി എന്ന് കരുതി ഈ കേസ് മാഞ്ഞ് പോകില്ലെന്നും. എസ്ഐടി അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. കോൺഗ്രസ് നേതാക്കളുടെ സ്വാധീനം ഉപയോഗിച്ചാണ് സോണിയാ ഗാന്ധിയെ പോറ്റി കണ്ടതെന്ന് എംവി ​ഗോവിന്ദൻ‌ ആരോപിച്ചു.

അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിൻ്റെ പശ്ചാത്തലം എല്ലാവർക്കും അറിയാം. അടൂർ പ്രകാശിനെ ചോദ്യം ചെയ്യൽ രാഷ്ട്രീയ പ്രേരതമാണന്ന് പോലും പറയാൻ അടൂർ പ്രകാശ് തയ്യാറായില്ലെന്ന് എംവി ​ഗോവിന്ദൻ‌ പറഞ്ഞു. ആൻ്റോ ആൻ്റണി എങ്ങനെയാണ് രണ്ട് കോടി വാങ്ങിയത്.

അത് ആൻ്റോ ആൻ്റണി വ്യക്തമാക്കണം. ഒരു എംപിക്ക് എന്തിനാണ് രണ്ട് കോടി രൂപ. അക്കൗണ്ട് വഴി അല്ല പണം വാങ്ങിയത് എങ്കിൽ അത് കള്ളപ്പണം ആണ്. ഈ പണം എങ്ങനെ ഉപയോഗിച്ചു എന്തിന് വേണ്ടി ഉപയോഗിച്ചു രേഖാ മൂലം മറുപടി പറയണമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

ജമാത്ത ഇസ്ലാമി കൂട്ടുകെട്ട് ശരിയാണെന്ന് സതീശൻ പറയുന്നു, ഇതിൽ ലീഗിൻ്റെ നിലപാട് എന്താണ് അത് ലീഗ് വ്യക്തമാക്കണമെന്ന് എംവി ​ഗോവിന്ദൻ ആവശ്യപ്പെട്ടു. കോ ലി ബീ ജമാത്ത ഇസ്ലാമി സഖ്യത്തിൻ്റെ കോഡിനേറ്റർ ആണ് വിഡി സതീശൻ. വർഗീയ ശക്തികളെ പരാജയപ്പെടുത്താൻ വിശ്വാസികൾ മുന്നോട്ട് വരണമെന്ന് എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340861/sabarimala-gold-looting-used-as-a-weapon-against-cpim-for-political-gain-says-mvgovindan)