---
title: "മന്ത്രിയുടെ ജാഥയ്ക്ക് കുട്ടികളുടെ അകമ്പടി....; എൽ.ഡി.എഫ് ജാഥയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചെന്ന് പരാതി "
english_title: "Complaint alleging that students were involved in the LDF march"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340855/complaint-alleging-that-students-were-involved-in-the-ldf-march"
published_at: "2026-02-08T10:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69881a7ab9299_ldf.jpg"
keywords: []
---

# മന്ത്രിയുടെ ജാഥയ്ക്ക് കുട്ടികളുടെ അകമ്പടി....; എൽ.ഡി.എഫ് ജാഥയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചെന്ന് പരാതി 

> **Lead Summary:** **കൊട്ടാരക്കര: **ധനമന്ത്രി കെ.എൻ. ബാലഗോപാൽ നയിച്ച എൽ.ഡി.എഫ് വികസന സന്ദേശജാഥയിൽ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ചത് വിവാദമാകുന്നു. കൊട്ടാരക്കരയിൽ നടന്ന ജാഥയിലാണ് നിയമങ്ങൾ ലംഘിച്ച് കുട്ടികളെ അണിനിരത്തിയതെന്ന് കാണിച്ച് അധികൃതർക്ക് പരാതി ലഭിച്ചു.

## Article Content

**കൊട്ടാരക്കര: **ധനമന്ത്രി കെ.എൻ. ബാലഗോപാൽ നയിച്ച എൽ.ഡി.എഫ് വികസന സന്ദേശജാഥയിൽ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ചത് വിവാദമാകുന്നു. കൊട്ടാരക്കരയിൽ നടന്ന ജാഥയിലാണ് നിയമങ്ങൾ ലംഘിച്ച് കുട്ടികളെ അണിനിരത്തിയതെന്ന് കാണിച്ച് അധികൃതർക്ക് പരാതി ലഭിച്ചു.

കൊട്ടാരക്കര സർക്കാർ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളെ സർക്കാർ വാഹനത്തിൽ ജാഥയ്ക്ക് എത്തിച്ചെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. 

കഴിഞ്ഞ ദിവസം കൊട്ടാരക്കര തൃക്കണ്ണമംഗൽ തോട്ടംമുക്കിൽ കോടതി ജംഗ്ഷനിൽ നടന്ന പരിപാടിയിലാണ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചത്. കോളേജ് വൈസ് പ്രിൻസിപ്പൾ നൽകിയ മറുപടി നിരുത്തരവാദിത്തപരമെന്ന് അജു ജോർജ് പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നും സർക്കാർ പാർട്ടി പരിപാടികൾക്ക് കുട്ടികളെ ദുരുപയോഗം ചെയ്യുന്നതായും അജു ജോർജ് വിമർശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340855/complaint-alleging-that-students-were-involved-in-the-ldf-march)