കണ്ണൂർ: (https://truevisionnews.com/) കെ.പി.സി.സി മുൻ അധ്യക്ഷൻ കെ. സുധാകരനെ പിന്തുണച്ച് കണ്ണൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.
സുധാകരന്റെ നിയമസഭാ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി പാർട്ടിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് 'കെ. സുധാകരൻ തുടരും' എന്ന മുദ്രാവാക്യമുയർത്തി ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
'അധികാരത്തിന്റെ തണലിലല്ല. പ്രവർത്തകരുടെ ഹൃദയങ്ങളിലാണ് അദ്ദേഹത്തിന്റെ സിംഹാസനം. ഭയത്തിന്‍റെ ഇരുളിൽ പ്രസ്ഥാനം തളരുമ്പോൾ ധൈര്യത്തിന്റെ വെളിച്ചമായി ഉദിച്ചുയർന്ന സൂര്യനാണ് കെ സുധാകരൻ.
പ്രവർത്തകന്റെ ഹൃദയത്തിലാണ് അദ്ദേഹം, അധികാരത്തിന്റെ ചില്ലുമേടയിലല്ല. കെ സുധാകരൻ തുടരും' എന്നാണ് ഫ്‌ളക്‌സിലെ വാക്കുകൾ. അധികാരവും ചെങ്കോലും ഇല്ലെങ്കിലും പ്രവർത്തകർക്ക് വേണ്ടി പടച്ചട്ട അണിഞ്ഞവനാണ് സുധാകരനെന്നും വിശേഷണമുണ്ട്. പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് സ്വീകരണം അറിയിച്ചുകൊണ്ടുള്ള വിവരണങ്ങളും ഫ്‌ളക്‌സിലുണ്ട്.
നിലവിൽ കണ്ണൂരിൽനിന്നുള്ള എംപിയായ സുധാകരൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിൽ മത്സരിക്കാനുള്ള താൽപര്യം നേരത്തെ പ്രകടിപ്പിച്ചിരുന്നു. പാർട്ടി മത്സരിക്കാൻ പറയുമെന്നാണ് പ്രതീക്ഷ എന്നായിരുന്നു സുധാകരൻ പറഞ്ഞത്. എന്നാൽ ഇതിൽ ഔദ്യോഗികമായൊരു തീരുമാനം വന്നിട്ടില്ല.
Content Highlight: Flex boards in Kannur in support of KSudhakaran




































