---
title: "വാംഖഡെയിൽ സൂര്യോദയം; അമേരിക്കയെ വീഴ്ത്തി ഇന്ത്യക്ക് വിജയത്തുടക്കം, എങ്കിലും ബാറ്റിംഗ് നിരയ്ക്ക് നായകന്റെ താക്കീത്"
english_title: "Suryakumar Yadav criticizes the batting line-up"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340851/suryakumar-yadav-criticizes-the-batting-line-up"
published_at: "2026-02-08T10:08:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698813f0c7ccc_tru88.jpg"
keywords: []
---

# വാംഖഡെയിൽ സൂര്യോദയം; അമേരിക്കയെ വീഴ്ത്തി ഇന്ത്യക്ക് വിജയത്തുടക്കം, എങ്കിലും ബാറ്റിംഗ് നിരയ്ക്ക് നായകന്റെ താക്കീത്

> **Lead Summary:** **മുംബൈ: [** മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ അമേരിക്കയെ 29 റൺസിന് പരാജയപ്പെടുത്തിയെങ്കിലും ഇന്ത്യൻ ബാറ്റിംഗ് പ്രകടനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.

## Article Content

**മുംബൈ: [** മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ അമേരിക്കയെ 29 റൺസിന് പരാജയപ്പെടുത്തിയെങ്കിലും ഇന്ത്യൻ ബാറ്റിംഗ് പ്രകടനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.

49 പന്തിൽ 84 റൺസെടുത്ത് പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ച സൂര്യകുമാർ തന്നെയായിരുന്നു കളിയിലെ താരം. എന്നാൽ, വിജയിച്ചെങ്കിലും മധ്യ ഓവറുകളിൽ ബാറ്റിംഗ് നിര കൂടുതൽ ബുദ്ധിപൂർവം കളിക്കണമായിരുന്നുവെന്ന് മത്സരശേഷം അദ്ദേഹം തുറന്നുപറഞ്ഞു.

വാംഖഡെയിലെ പിച്ചിന്റെ സ്വഭാവത്തിലുണ്ടായ മാറ്റമാണ് ബാറ്റിംഗിനെ ദുഷ്കരമാക്കിയതെന്ന് സൂര്യകുമാർ നിരീക്ഷിച്ചു. സാധാരണ ഹൈ-സ്കോറിംഗ് ഗ്രൗണ്ടാണെങ്കിലും ഈർപ്പം തങ്ങിനിന്നതിനാൽ 140 റൺസിന് മുകളിൽ പ്രതീക്ഷിക്കാവുന്ന പിച്ചായിരുന്നില്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ ഒരു ഘട്ടത്തിൽ 77 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ പതറിയപ്പോൾ കോച്ച് ഗൗതം ഗംഭീർ നൽകിയ നിർദ്ദേശമാണ് മത്സരത്തിൽ വഴിത്തിരിവായത്. അവസാനം വരെ ക്രീസിൽ തുടർന്നാൽ റൺറേറ്റ് എപ്പോൾ വേണമെങ്കിലും തിരിച്ചുപിടിക്കാമെന്ന ഗംഭീറിന്റെ വാക്കുകൾ തനിക്ക് ആത്മവിശ്വാസം നൽകിയെന്ന് സൂര്യ വെളിപ്പെടുത്തി.

ദീർഘകാലമായി ടീമിനായി ഒരു 'ആങ്കർ റോൾ' ചെയ്യാൻ ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും അത് ഇപ്പോഴാണ് ഫലപ്രദമായതെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് ശേഷമുള്ള ഇടവേളയും നാഗ്‌പൂരിലെ പരിശീലനവും തന്നെ മാനസികമായും ശാരീരികമായും പൂർണ്ണ സജ്ജനാക്കിയെന്നും ഇന്ത്യൻ നായകൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340851/suryakumar-yadav-criticizes-the-batting-line-up)