---
title: "മേഘാലയ ഖനി അപകടം: മരണസംഖ്യ 27 ആയി; കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക"
english_title: "Death toll in Meghalaya mine accident rises to 27"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340844/death-toll-in-meghalaya-mine-accident-rises-to-27"
published_at: "2026-02-08T09:19:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698807cfcbbcf_tru2.jpg"
keywords: []
---

# മേഘാലയ ഖനി അപകടം: മരണസംഖ്യ 27 ആയി; കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

> **Lead Summary:** മേഘാലയ: **[** മേഘാലയയിലെ ഈസ്റ്റ് ജയന്തിയാ ഹിൽസിലുണ്ടായ ഖനി അപകടത്തിൽ ഇന്നലെ വൈകുന്നേരം രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ മരിച്ചവരുടെ എണ്ണം 27 ആയി ഉയർന്നു. 

## Article Content

മേഘാലയ: **[** മേഘാലയയിലെ ഈസ്റ്റ് ജയന്തിയാ ഹിൽസിലുണ്ടായ ഖനി അപകടത്തിൽ ഇന്നലെ വൈകുന്നേരം രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ മരിച്ചവരുടെ എണ്ണം 27 ആയി ഉയർന്നു. 

നിലവിൽ 12 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മയൻസങ്ത്-താങ്സ്കോ മേഖലയിലെ ഖനിയിൽ വ്യാഴാഴ്ച പുലർച്ചെ ഡൈനാമൈറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എൻഡിആർഎഫിന്റെ നേതൃത്വത്തിൽ തെരച്ചിൽ ഊർജിതമായി തുടരുകയാണ്. അപകടസമയത്ത് എത്രപേർ ഖനിക്കുള്ളിലുണ്ടായിരുന്നു എന്നതിൽ കൃത്യമായ വിവരമില്ലാത്തതിനാൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതർ ആശങ്കപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340844/death-toll-in-meghalaya-mine-accident-rises-to-27)