---
title: " ദാരുണം ...: ഗാനമേളയ്ക്കിടയിലേക്ക് ഓട്ടോ പാഞ്ഞുകയറി അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "Auto rams into music festival, causing accident; young man dies while undergoing treatment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340837/auto-rams-into-music-festival-causing-accident-young-man-dies-while-undergoing-treatment"
published_at: "2026-02-08T08:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6987f9a6700a1_dead.jpg"
keywords: []
---

#  ദാരുണം ...: ഗാനമേളയ്ക്കിടയിലേക്ക് ഓട്ടോ പാഞ്ഞുകയറി അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** കാഞ്ഞിരപ്പള്ളി : വണ്ടൻപാറയിൽ ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന ഗാനമേള കേൾക്കാനെത്തിയവർക്കിടയിലേക്ക് നിയന്ത്രണംവിട്ട ഗുഡ്സ് ഓട്ടോ പാഞ്ഞുകയറി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊടിമറ്റം പടിപ്പുരയ്ക്കൽ ടി.എസ്. അജേഷ് ആണ് മരിച്ചത്. ഒൻപത് ആളുകൾക്ക് പരിക്കേറ്റു.

## Article Content

കാഞ്ഞിരപ്പള്ളി : വണ്ടൻപാറയിൽ ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന ഗാനമേള കേൾക്കാനെത്തിയവർക്കിടയിലേക്ക് നിയന്ത്രണംവിട്ട ഗുഡ്സ് ഓട്ടോ പാഞ്ഞുകയറി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊടിമറ്റം പടിപ്പുരയ്ക്കൽ ടി.എസ്. അജേഷ് ആണ് മരിച്ചത്. ഒൻപത് ആളുകൾക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച രാത്രി വണ്ടൻപാറയിലായിരുന്നു സംഭവം. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സനൽകി. ഗുരുതരമായി പരിക്കേറ്റ അജേഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആളുകളുടെ ഇടയിലേക്ക് കയറിയ ഓട്ടോ പോലീസ് ജീപ്പിലിടിച്ചാണ് നിന്നത്.

മദ്യലഹരിയിൽ ഓട്ടോ ഓടിച്ച് അപകടം ഉണ്ടാക്കിയതിന് തൈപ്പറമ്പിൽ ജ്യോതിഷിനെ പോലീസ് അറസ്റ്റുചെയ്തു. അറവുമാടുകളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. മറ്റൊരാളുടെ ഓട്ടോ ജ്യോതിഷ് തിരക്കുള്ള സ്ഥലത്ത് കൂടി കടത്തിക്കൊണ്ടുവരുന്നതിനിടെയായിരുന്നു അപകടം. അജേഷ്, ശിവരാജന്റെയും യശോദയുടെയും മകനാണ്. ഭാര്യ: അഞ്ജു. മകൻ: അക്ഷയ്. സംസ്കാരം ഞായറാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340837/auto-rams-into-music-festival-causing-accident-young-man-dies-while-undergoing-treatment)