---
title: "സഹോദരിയെ കൂട്ടി വീട്ടിലേക്ക് മടങ്ങവെ ഇന്നോവ കാർ ഇടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം, സഹോദരിക്ക് ഗുരുതര പരിക്ക്"
english_title: "A young biker dies tragically after being hit by an Innova car."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340835/a-young-biker-dies-tragically-after-being-hit-by-an-innova-car"
published_at: "2026-02-08T07:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6987f40ab3930_accident.jpg"
keywords: []
---

# സഹോദരിയെ കൂട്ടി വീട്ടിലേക്ക് മടങ്ങവെ ഇന്നോവ കാർ ഇടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം, സഹോദരിക്ക് ഗുരുതര പരിക്ക്

> **Lead Summary:** ** **കടപ്പാട്ടൂർ ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ചേനപ്പാടി സ്വദേശി നാഗമറ്റത്തിൽ എൻ.എസ്. ശ്രീനാഥ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ശ്രീലക്ഷ്മിയെ ഗുരുതര പരിക്കുകളോടെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.

## Article Content

** **കടപ്പാട്ടൂർ ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ചേനപ്പാടി സ്വദേശി നാഗമറ്റത്തിൽ എൻ.എസ്. ശ്രീനാഥ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ശ്രീലക്ഷ്മിയെ ഗുരുതര പരിക്കുകളോടെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.

എറണാകുളത്ത് ജോലി സ്ഥലത്തുനിന്നെത്തിയ സഹോദരിയെ കൂട്ടി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്രീനാഥ്. ഇവർ സഞ്ചരിച്ച ബൈക്കിലേക്ക് എതിരെ വന്ന ഇന്നോവ കാർ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരെ കാർ കുറെ ദൂരം നിരക്കി നീക്കി. റോഡിൽ അബോധാവസ്ഥയിൽ കിടന്ന ഇരുവരെയും നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീനാഥിന്റെ ജീവൻ രക്ഷിക്കാനായില്ല.

കൊച്ചി ഇൻഫോസിറ്റിയിൽ ജോലിക്കാരിയായ ശ്രീലക്ഷ്മി ബന്ധുവിൻ്റെ കല്യാണം കൂടാൻ അവധിക്ക് എത്തിയതായിരുന്നു. വരുന്ന മെയിൽ മാസത്തിൽ ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരിക്കയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340835/a-young-biker-dies-tragically-after-being-hit-by-an-innova-car)