---
title: "വീടിനുള്ളിൽ ചാരക്കണ്ണുകൾ! സർക്കാർ ഉദ്യോഗസ്ഥയുടെ വീട്ടിൽ ഒളിക്യാമറ സ്ഥാപിച്ചു; ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ മൂന്ന് പേർ പിടിയിൽ"
english_title: "Female government employee in Karnataka installed a hidden camera in her house and recorded private scenes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340833/female-government-employee-in-karnataka-installed-a-hidden-camera-in-her-house-and-recorded-private-scenes"
published_at: "2026-02-08T07:46:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6987f215575a7_arrest.jpg"
keywords: []
---

# വീടിനുള്ളിൽ ചാരക്കണ്ണുകൾ! സർക്കാർ ഉദ്യോഗസ്ഥയുടെ വീട്ടിൽ ഒളിക്യാമറ സ്ഥാപിച്ചു; ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ മൂന്ന് പേർ പിടിയിൽ

> **Lead Summary:** **ബെലഗാവി: **കർണാടകയിൽ വനിതാ സർക്കാർ ഉദ്യോഗസ്ഥയുടെ വീട്ടിൽ ഒളിക്യാമറ സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ മൂന്നംഗ സംഘം പിടിയിലായി. പ്രതികൾ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ദൃശ്യങ്ങൾ യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

## Article Content

**ബെലഗാവി: **കർണാടകയിൽ വനിതാ സർക്കാർ ഉദ്യോഗസ്ഥയുടെ വീട്ടിൽ ഒളിക്യാമറ സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ മൂന്നംഗ സംഘം പിടിയിലായി. പ്രതികൾ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ദൃശ്യങ്ങൾ യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

വീട്ട് ജോലിക്കാരിയുടെ സഹായത്തോടെയാണ് ഉദ്യോഗസ്ഥയുടെ വീട്ടിൽ പ്രതികൾ കയറിയത്. ആരും വീട്ടിലില്ലാത്ത സമയത്ത് കയറിയ പ്രതികൾ ബൾബ് ഹോൾഡറിലും മറ്റുമായി കാമറകൾ സ്ഥാപിച്ചു. പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി.  തുടർന്നാണ് ഉദ്യോഗസ്ഥ, ബെലഗാവി സിറ്റി പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പണം കൈമാറാനെന്ന വ്യജേന വിളിച്ച് വരുത്തിയാണ് പൊലിസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഗോകക് സ്വദേശികളായ സമീർ നിസാർ അഹമ്മദ് ഷെയ്ഖ്, അബ്ദുൽറഷീദ് നസീർഅഹമ്മദ് മകന്ദാർ, മുഹമ്മദ് ദിലാവർ എന്നിവരാണ് പിടിയിലായത്.

പ്രതികളിൽ നിന്നും മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ, മെമ്മറി കാർഡുകൾ, ഹിഡൻ ക്യാമറ ഹോൾഡറുകൾ എന്നിവയും കാറും പിടിച്ചെടുത്തു. പ്രതികൾ മുൻപും സമാന കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്നും പൊലിസ് അന്വേഷിച്ച് വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340833/female-government-employee-in-karnataka-installed-a-hidden-camera-in-her-house-and-recorded-private-scenes)