---
title: "സഹപ്രവർത്തകയും പീഡനത്തിന് കൂട്ടുനിന്നു? തിരുവല്ല സ്പാ പീഡനം: പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന; സഹപ്രവർത്തകയിലേക്കും അന്വേഷണം"
english_title: "Thiruvalla Spa gangrape, indications that the accused have left Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340825/thiruvalla-spa-gangrape-indications-that-the-accused-have-left-kerala"
published_at: "2026-02-08T07:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6987e8603da75_crime.jpg"
keywords: []
---

# സഹപ്രവർത്തകയും പീഡനത്തിന് കൂട്ടുനിന്നു? തിരുവല്ല സ്പാ പീഡനം: പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന; സഹപ്രവർത്തകയിലേക്കും അന്വേഷണം

> **Lead Summary:** **പത്തനംതിട്ട: **തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിലെ പ്രധാന പ്രതികൾ കേരളം വിട്ടതായി സൂചന. കേസിലെ ഒന്നാം പ്രതി 'മരണ സുബിൻ', കൂട്ടുപ്രതി ബർലിൻ ദാസ് എന്നിവരെ മാത്രമാണ് ഇതുവരെ പോലീസിന് പിടികൂടാനായത്. ഒളിവിലുള്ള മറ്റ് നാല് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

## Article Content

**പത്തനംതിട്ട: **തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിലെ പ്രധാന പ്രതികൾ കേരളം വിട്ടതായി സൂചന. കേസിലെ ഒന്നാം പ്രതി 'മരണ സുബിൻ', കൂട്ടുപ്രതി ബർലിൻ ദാസ് എന്നിവരെ മാത്രമാണ് ഇതുവരെ പോലീസിന് പിടികൂടാനായത്. ഒളിവിലുള്ള മറ്റ് നാല് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

പീഡനത്തിന് സ്പായിലെ സഹപ്രവർത്തക ഒത്താശ ചെയ്തെന്ന അതിജീവിതയുടെ മൊഴി കേസിൽ നിർണ്ണായകമായിരിക്കുകയാണ്. ഈ സഹപ്രവർത്തകയിലേക്കും അവരുടെ ആൺസുഹൃത്തിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നു. തിരുവല്ലയിൽ ഗുണ്ടാ കൂട്ടുകെട്ടുള്ള പൊലീസുകാർ മാസപ്പടി പറ്റുന്നുണ്ടെന്ന ആക്ഷേപത്തിൽ വിജിലൻസും പ്രാഥമിക അന്വേഷണം തുടങ്ങി.

അതേസമയം, ബലാത്സംഗ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്‌പി ആർ ആനന്ദ് പറഞ്ഞു. സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ക്വട്ടേഷനെന്ന സ്പാ ഉടമയുടെ ആരോപണം അന്വേഷിക്കും പൊലീസ് വ്യക്തമാക്കി. കേസില്‍ നിലവില്‍ ആറുപേരാണ് പ്രതികൾ. കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കും. നാലു പേര്‍ ഇനിയും പിടിയിലാകാനുണ്ട്. അവർക്കായുള്ള അന്വേഷണം നടക്കുകയാണ്.

കേസിൽ അതിജീവിത നേരിട്ടത് ക്രൂരപീഡനമാണ്. കഴുത്തിൽ കത്തി വെച്ച് അതിക്രൂരമായി പീഡിപ്പിച്ച പ്രതി സുബിൻ, സ്പായിലെത്തിയ കസ്റ്റമർക്കൊപ്പം നഗ്നവീഡിയോകൾ പകർത്തി എന്നുമാണ് റിപ്പോർട്ട്. അതേസമയം, ബിസിനസ് എതിരാളികൾ നൽകിയ കൊട്ടേഷൻ ആണ് ക്രിമിനൽ സംഘം നടപ്പാക്കിയതെന്ന് ആണ് സ്പാ ഉടമയുടെ ആരോപണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340825/thiruvalla-spa-gangrape-indications-that-the-accused-have-left-kerala)