---
title: "ചുവപ്പ് വിട്ട് കാവിയിലേക്ക്...:  ബിജെപി അംഗത്വമെടുത്ത മുൻ സിപിഎം നേതാവ് എസ്. രാജേന്ദ്രന് ഇന്ന് സ്വീകരണം "
english_title: "Former CPM leader S. Rajendran, who joined BJP, receives a reception today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340824/former-cpm-leader-s-rajendran-who-joined-bjp-receives-a-reception-today-new"
published_at: "2026-02-08T06:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6987e6b34e182_bjp.jpg"
keywords: []
---

# ചുവപ്പ് വിട്ട് കാവിയിലേക്ക്...:  ബിജെപി അംഗത്വമെടുത്ത മുൻ സിപിഎം നേതാവ് എസ്. രാജേന്ദ്രന് ഇന്ന് സ്വീകരണം 

> **Lead Summary:** **ഇടുക്കി: **ബിജെപി അംഗത്വമെടുത്ത ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന എസ്. രാജേന്ദ്രന് ഇന്ന് ബിജെപി സ്വീകരണം നൽകും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിലാണ് മൂന്നാറിൽ വിപുലമായ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

## Article Content

**ഇടുക്കി: **ബിജെപി അംഗത്വമെടുത്ത ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന എസ്. രാജേന്ദ്രന് ഇന്ന് ബിജെപി സ്വീകരണം നൽകും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിലാണ് മൂന്നാറിൽ വിപുലമായ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

രാജേന്ദ്രനൊപ്പം ബിജെപിയിലെത്തിയ മറ്റ് പ്രവർത്തകരും ചടങ്ങിനെത്തും. ബിജെപി അംഗത്വമെടുത്തശേഷം ഇതാദ്യമായാണ് രാജേന്ദ്രൻ പങ്കെടുക്കുന്ന പാർട്ടി പരിപാടി. കഴിഞ്ഞ ദിവസം ബിജെപി നിയന്ത്രണത്തിലുളള സഹകരണ സംഘത്തിന്റെ ശാഖ എസ് രാജേന്ദ്രൻ്റെ നേതൃത്വത്തിൽ മൂന്നാറിൽ പ്രവർത്തനം തുടങ്ങിയിരുന്നു.

മൂന്ന് തവണ ദേവികുളം മണ്ഡലത്തെ പ്രതിനിധീകരിച്ച എസ്. രാജേന്ദ്രന്റെ ബിജെപി പ്രവേശം ഇടുക്കിയിലെ തോട്ടം മേഖലയിൽ വലിയ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സി.പി.എം സസ്പെൻഡ് ചെയ്തിരുന്ന രാജേന്ദ്രൻ, ഒടുവിൽ പാർട്ടി അംഗത്വം പുതുക്കാതെ ബിജെപിയിലേക്ക് നീങ്ങുകയായിരുന്നു. ലേബർ കോർണറുകളിലും തോട്ടം തൊഴിലാളികൾക്കിടയിലും രാജേന്ദ്രനുള്ള സ്വാധീനം ബിജെപിക്ക് ഗുണകരമാകുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340824/former-cpm-leader-s-rajendran-who-joined-bjp-receives-a-reception-today-new)