---
title: "പുലർച്ചെ ഒന്നരയ്ക്ക് ജനൽ പൊളിച്ച് ഉള്ളിൽ കയറി; ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചു; പ്രതി പിടിയിൽ"
english_title: "Woman sexually assaulted after breaking into house in Paravur, accused arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340809/woman-sexually-assaulted-after-breaking-into-house-in-paravur-accused-arrested"
published_at: "2026-02-07T22:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69876b4a2e340_arrset.jpg"
keywords: []
---

# പുലർച്ചെ ഒന്നരയ്ക്ക് ജനൽ പൊളിച്ച് ഉള്ളിൽ കയറി; ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചു; പ്രതി പിടിയിൽ

> **Lead Summary:** **കൊല്ലം: ** പരവൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പരവൂർ കൂനയിൽ സ്വദേശി രാജിത്ത് ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പ്രതി യുവതിയുടെ വീടിന്റെ ജനൽ പൊളിച്ച് ഉള്ളിൽ കയറിയത്.

## Article Content

**കൊല്ലം: ** പരവൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പരവൂർ കൂനയിൽ സ്വദേശി രാജിത്ത് ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പ്രതി യുവതിയുടെ വീടിന്റെ ജനൽ പൊളിച്ച് ഉള്ളിൽ കയറിയത്.

ശേഷം ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചു. യുവതി ഉണർന്നതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ നരഹത്യശ്രമം, എൻഡിപിഎസ് തുടങ്ങിയ കേസുകളും നിലവിലുണ്ട്. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് വ്യക്തമാക്കി. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340809/woman-sexually-assaulted-after-breaking-into-house-in-paravur-accused-arrested)