---
title: "ഇഷ്ടമുള്ളവർ മാത്രം കണ്ടാൽ മതി! വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ പുതിയ പ്രൈവസി ലിസ്റ്റ് വരുന്നു"
english_title: "Status update on WhatsApp"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340792/status-update-on-whatsapp"
published_at: "2026-02-07T19:51:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69874ad77025d_whtaup.jpg"
keywords: []
---

# ഇഷ്ടമുള്ളവർ മാത്രം കണ്ടാൽ മതി! വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ പുതിയ പ്രൈവസി ലിസ്റ്റ് വരുന്നു

> **Lead Summary:** ** ** വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് പങ്കുവെക്കുമ്പോൾ ഇനി മുതൽ ഓരോ തവണയും പ്രൈവസി സെറ്റിങ്‌സിൽ മാറ്റം വരുത്തേണ്ടതില്ല. ഇൻസ്റ്റാഗ്രാമിലെ ജനപ്രിയ ഫീച്ചറായ 'ക്ലോസ് ഫ്രണ്ട്‌സ്' മാതൃകയിലുള്ള പുതിയ സംവിധാനം വാട്‌സ്ആപ്പിലും അവതരിപ്പിക്കുന്നു.

## Article Content

** ** വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് പങ്കുവെക്കുമ്പോൾ ഇനി മുതൽ ഓരോ തവണയും പ്രൈവസി സെറ്റിങ്‌സിൽ മാറ്റം വരുത്തേണ്ടതില്ല. ഇൻസ്റ്റാഗ്രാമിലെ ജനപ്രിയ ഫീച്ചറായ 'ക്ലോസ് ഫ്രണ്ട്‌സ്' മാതൃകയിലുള്ള പുതിയ സംവിധാനം വാട്‌സ്ആപ്പിലും അവതരിപ്പിക്കുന്നു.

തിരഞ്ഞെടുക്കപ്പെട്ട അടുത്ത സുഹൃത്തുക്കൾക്കായി ഒരു പ്രത്യേക ലിസ്റ്റ് തയ്യാറാക്കാനും അവർക്ക് മാത്രമായി സ്റ്റാറ്റസുകൾ ഷെയർ ചെയ്യാനും ഈ ഫീച്ചറിലൂടെ സാധിക്കും. നിലവിൽ സ്റ്റാറ്റസ് ഇടുന്നതിന് മുൻപായി 'മൈ കോൺടാക്ട്‌സ്', 'ഒൺലി ഷെയർ വിത്ത്' തുടങ്ങിയ ഓപ്ഷനുകൾ മാറ്റുന്നത് പലർക്കും ബുദ്ധിമുട്ടായിരുന്നു.

പുതിയ അപ്‌ഡേറ്റ് വരുന്നതോടെ പ്രിയപ്പെട്ടവരുടെ ഒരു സ്ഥിര പട്ടിക  ക്രിയേറ്റ് ചെയ്യാം. ഇത് വഴി സ്റ്റാറ്റസുകൾ കൂടുതൽ സ്വകാര്യമായും വേഗത്തിലും പങ്കുവെക്കാൻ ഉപയോക്താക്കൾക്ക് കഴിയും. 

വാട്‌സ്ആപ്പ് ഫീച്ചറുകളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന ‘വാബീറ്റ ഇൻഫോ’ ആണ് ഈ സന്തോഷവാർത്ത പുറത്തുവിട്ടത്. ആൻഡ്രോയിഡ് ബീറ്റാ വേർഷനിൽ ഈ ഫീച്ചറിന്റെ പരീക്ഷണങ്ങൾ നടന്നു വരികയാണ്. ഇൻസ്റ്റാഗ്രാമിൽ നമ്മൾ കാണാറുള്ളത് പോലെ, ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റിലുള്ളവർ പങ്കുവെക്കുന്ന സ്റ്റാറ്റസുകൾക്ക് ചുറ്റും പ്രത്യേക നിറത്തിലുള്ള ഒരു ‘റിങ്’  ഉണ്ടാകും.

നിങ്ങളുടെ പ്രൈവസി സെറ്റിങ്‌സിലൂടെയോ അല്ലെങ്കിൽ സ്റ്റാറ്റസ് ഇടുന്ന സ്ക്രീനിൽ നിന്നോ നേരിട്ടോ ഈ ലിസ്റ്റ് മാനേജ് ചെയ്യാം. ലിസ്റ്റിൽ ആരെ ചേർക്കണമെന്നും ഒഴിവാക്കണമെന്നും ഏതു നിമിഷവും നിങ്ങൾക്ക് തീരുമാനിക്കാം. നിലവിൽ വികസന ഘട്ടത്തിലുള്ള ഈ ഫീച്ചർ ഉടൻ തന്നെ എല്ലാവരിലേക്കും എത്തും. ഇതോടെ വാട്‌സ്ആപ്പ് സ്റ്റാറ്റസുകൾ കൂടുതൽ വ്യക്തിപരവും സ്വകാര്യവുമാക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340792/status-update-on-whatsapp)