---
title: "കളി കാര്യമായി ....!  ഇക്കിളിയിടലിനെച്ചൊല്ലി തർക്കം; പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ കൂട്ടംചേർന്ന് മർദ്ദിച്ചു "
english_title: "A Plus One student was beaten up by his classmates in Pathanamthitta."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340791/a-plus-one-student-was-beaten-up-by-his-classmates-in-pathanamthitta"
published_at: "2026-02-07T19:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6987492de85a9_complaint.jpg"
keywords: []
---

# കളി കാര്യമായി ....!  ഇക്കിളിയിടലിനെച്ചൊല്ലി തർക്കം; പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ കൂട്ടംചേർന്ന് മർദ്ദിച്ചു 

> **Lead Summary:** **പത്തനംതിട്ട: **പത്തനംതിട്ട കലഞ്ഞൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ മർദ്ദനമേറ്റു. സ്കൂളിനുള്ളിലെ കൊമേഴ്സ് വിഭാഗത്തിൽ വെച്ചാണ് പതിനാറുകാരനായ വിദ്യാർത്ഥി ആക്രമിക്കപ്പെട്ടത്.

## Article Content

**പത്തനംതിട്ട: **പത്തനംതിട്ട കലഞ്ഞൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ മർദ്ദനമേറ്റു. സ്കൂളിനുള്ളിലെ കൊമേഴ്സ് വിഭാഗത്തിൽ വെച്ചാണ് പതിനാറുകാരനായ വിദ്യാർത്ഥി ആക്രമിക്കപ്പെട്ടത്.

തമാശയായി തുടങ്ങിയ ഇക്കിളിയിടൽ തർക്കത്തിലേക്കും പിന്നീട് കൂട്ടം ചേർന്നുള്ള മർദ്ദനത്തിലേക്കും നീങ്ങുകയായിരുന്നു . ഇന്നലെ ഉച്ചയോടെ നടന്ന സംഭവത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. സ്കൂൾ അധികൃതർ വിഷയത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340791/a-plus-one-student-was-beaten-up-by-his-classmates-in-pathanamthitta)