---
title: "‘തന്ത്രി സ്ഥാനം മാറ്റുന്നതിൽ നിലവിൽ തീരുമാനം എടുക്കുന്നതിൽ പ്രസക്തിയില്ല; ഇഡി അന്വേഷണം സ്വാഗതം ചെയ്യുന്നു’ - കെ. ജയകുമാർ"
english_title: "K Jayakumar welcomes ED probe in Sabarimala gold theft case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340788/k-jayakumar-welcomes-ed-probe-in-sabarimala-gold-theft-case"
published_at: "2026-02-07T18:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69873c2e6fc3d_s_jayakumar_copy.jpg"
keywords: []
---

# ‘തന്ത്രി സ്ഥാനം മാറ്റുന്നതിൽ നിലവിൽ തീരുമാനം എടുക്കുന്നതിൽ പ്രസക്തിയില്ല; ഇഡി അന്വേഷണം സ്വാഗതം ചെയ്യുന്നു’ - കെ. ജയകുമാർ

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **ശബരിമല സ്വർണക്കൊള്ളയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം സ്വാഗതം ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ശബരിമല തന്ത്രി സ്ഥാനം മാറ്റുന്നത് സംബന്ധിച്ച് നിലവിൽ തീരുമാനം എടുക്കുന്നതിൽ പ്രസക്തിയില്ലെന്നും ജയകുമാർ പറഞ്ഞു. ധർമ്മനിഷ്ഠമായ തീരുമാനം ആവശ്യമായ ഘട്ടത്തിൽ കൈക്കൊള്ളുമെന്ന് അദേഹം വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **ശബരിമല സ്വർണക്കൊള്ളയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം സ്വാഗതം ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ശബരിമല തന്ത്രി സ്ഥാനം മാറ്റുന്നത് സംബന്ധിച്ച് നിലവിൽ തീരുമാനം എടുക്കുന്നതിൽ പ്രസക്തിയില്ലെന്നും ജയകുമാർ പറഞ്ഞു. ധർമ്മനിഷ്ഠമായ തീരുമാനം ആവശ്യമായ ഘട്ടത്തിൽ കൈക്കൊള്ളുമെന്ന് അദേഹം വ്യക്തമാക്കി.

ഇഡി അന്വേഷണം ആ വഴിക്ക് നടക്കട്ടെയെന്നും താൻ അത് ശ്രദ്ധിക്കുന്നില്ലെന്നും കെ ജയകുമാർ പറഞ്ഞു. എത്ര വലിയ സാമ്പത്തിക ക്രമക്കേടാണെങ്കിലും പുറത്തുവരണമെന്നും കെ. ജയകുമാർ വ്യക്തമാക്കി. കണ്ഠരര് മഹേഷ് മോഹനർക്കാണ് ഒക്ടോബർ വരെ തന്ത്രിയുടെ ചുമതല.

ശബരിമല സ്വർണക്കൊള്ളയിൽ എല്ലാം നടന്നത് തന്ത്രിയുടെ അറിവോടെയെന്നാണ് എസ് ഐ ടി റിപ്പോർട്ട്. തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ എതിർത്ത് കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയ ഹരജിയിലാണ് ഗുരതര വിവരങ്ങളുള്ളത്.

കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗം എൻ വിജയകുമാറിനെ വീണ്ടും കോടതി റിമാൻഡ് ചെയ്തു. ശബരിമലയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ഇ ഡിയും നടപടികൾ കടുപ്പിക്കുകയാണ്. ആടിയ ശിഷ്ടം നെയ് വില്പനയിലെ ക്രമക്കേട് വിവരങ്ങൾ ഇഡി ശേഖരിച്ചു. മുൻ കീഴ്ശാന്തി സുനിൽകുമാർ പോറ്റിയെ വിജിലൻസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇഡി ഇടപെടൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340788/k-jayakumar-welcomes-ed-probe-in-sabarimala-gold-theft-case)