---
title: "കോടമഞ്ഞും നീലക്കൊടുവേലിയും; നിഗൂഢതകൾ ഒളിപ്പിച്ച ഇല്ലിക്കൽ കല്ലിലേക്ക് ഒരു യാത്ര"
english_title: "A journey to the Illikkal stone, where mysteries are hidden"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340773/a-journey-to-the-illikkal-stone-where-mysteries-are-hidden"
published_at: "2026-02-07T16:42:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69871e1b3a02e_tru10.jpg"
keywords: []
---

# കോടമഞ്ഞും നീലക്കൊടുവേലിയും; നിഗൂഢതകൾ ഒളിപ്പിച്ച ഇല്ലിക്കൽ കല്ലിലേക്ക് ഒരു യാത്ര

> **Lead Summary:** **[ **കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ല്, സഞ്ചാരികൾക്ക് എന്നും ഒരു വിസ്മയമാണ്. ഈരാറ്റുപേട്ടയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ സഞ്ചരിച്ചാൽ പ്രകൃതിയുടെ ഈ മഹാത്ഭുതത്തിന് അരികിലെത്താം.

## Article Content

**[ **കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ല്, സഞ്ചാരികൾക്ക് എന്നും ഒരു വിസ്മയമാണ്. ഈരാറ്റുപേട്ടയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ സഞ്ചരിച്ചാൽ പ്രകൃതിയുടെ ഈ മഹാത്ഭുതത്തിന് അരികിലെത്താം.

സമുദ്രനിരപ്പിൽ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ എപ്പോഴും വീശിയടിക്കുന്ന കാറ്റും, മലനിരകളെ പുണരുന്ന കോടമഞ്ഞുമാണ് പ്രധാന ആകർഷണം. പ്രധാനമായും മൂന്ന് കൂറ്റൻ പാറക്കൂട്ടങ്ങൾ ചേർന്നതാണ് ഇല്ലിക്കൽ കല്ല്.

ഇതിൽ ഏറ്റവും ഉയരം കൂടിയ പാറ 'കൂടക്കല്ല്' എന്നും, സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ 'കൂനൻ കല്ല്' എന്നും അറിയപ്പെടുന്നു. മീനച്ചിലാറിന്റെ ഉത്ഭവം ഇവിടെയുള്ള ചെറിയ അരുവികളിൽ നിന്നാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

മലകയറി ചെല്ലുമ്പോൾ ആദ്യം ദൃശ്യമാകുന്നത് കൂനൻ കല്ലിന്റെ മനോഹരമായ കാഴ്ചയാണ്. ഇല്ലിക്കൽ കല്ലിനെ സാഹസികർക്കിടയിൽ പ്രശസ്തമാക്കുന്നത് ഇവിടുത്തെ നിഗൂഢതകളാണ്. സർവ്വ ഐശ്വര്യങ്ങളും നൽകുന്ന 'നീലക്കൊടുവേലി' എന്ന അത്ഭുത സസ്യം ഈ മലമടക്കുകളിൽ ഉണ്ടെന്നാണ് ഐതിഹ്യം.

ഈ ചെടി സ്വന്തമാക്കുന്നവർക്ക് സമ്പത്തും ഐശ്വര്യവും ലഭിക്കുമെന്ന മുത്തശ്ശിക്കഥകൾ കേട്ട് പണ്ട് നിരവധി ആളുകൾ അപകടം പിടിച്ച ഈ മലനിരകൾ കയറിയിട്ടുണ്ട്. എന്നാൽ ഇന്നുവരെ ആർക്കും ഈ സസ്യം ലഭിച്ചതായി തെളിവുകളില്ല.കൂടക്കല്ലിനും കൂനൻ കല്ലിനും ഇടയിലുള്ള 'നരകപ്പാലം' എന്ന ഭാഗമാണ് മറ്റൊരു പ്രധാന ആകർഷണം.

ഇരുപതടിയോളം താഴ്ചയുള്ള നിഗൂഢമായ ഒരു വിടവാണിത്. കൊടൈക്കനാലിലെ പില്ലർ റോക്സിനോട് സാമ്യമുള്ള ഈ പ്രദേശം അതീവ അപകടസാധ്യതയുള്ള ഒരിടം കൂടിയാണ്. ഉയരം കൂടിയ പ്രദേശമായതിനാൽ മഴക്കാലത്ത് ശക്തമായ ഇടിമിന്നലിനും കാറ്റിനും ഇവിടെ സാധ്യതയുണ്ട്.

ഈരാറ്റുപേട്ടയിൽ നിന്നും ഇവിടേക്ക് എളുപ്പത്തിൽ എത്താം. താഴെ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം ഓഫ് റോഡ് യാത്ര ഇഷ്ടപ്പെടുന്നവർക്ക് ജീപ്പ് സൗകര്യം ലഭ്യമാണ്.അല്ലാത്തവർക്ക് പ്രകൃതിഭംഗി ആസ്വദിച്ച് നടന്നും മുകളിലെത്താം. കല്ലിന്റെ മറുഭാഗത്തുള്ള വ്യൂ പോയിന്റിലേക്ക് പോകണമെങ്കിൽ കാൽനടയാത്ര അനിവാര്യമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340773/a-journey-to-the-illikkal-stone-where-mysteries-are-hidden)