---
title: "പുളിയും എരിവും കായത്തിന്റെ മണവും; അസ്സൽ നാടൻ മാങ്ങ അച്ചാർ വീട്ടിലുണ്ടാക്കാം"
english_title: "How to prepare traditional mango pickle"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340767/how-to-prepare-traditional-mango-pickle"
published_at: "2026-02-07T16:22:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698719fbbf15c_tru9.jpg"
keywords: []
---

# പുളിയും എരിവും കായത്തിന്റെ മണവും; അസ്സൽ നാടൻ മാങ്ങ അച്ചാർ വീട്ടിലുണ്ടാക്കാം

> **Lead Summary:** നല്ലെണ്ണയിൽ ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റി മസാലകൾ ചേർത്ത് തയ്യാറാക്കുന്ന ഈ അച്ചാർ, ചോറിനും കഞ്ഞിക്കുമൊപ്പം മികച്ചൊരു കോമ്പിനേഷനാണ്.**

## Article Content

നല്ലെണ്ണയിൽ ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റി മസാലകൾ ചേർത്ത് തയ്യാറാക്കുന്ന ഈ അച്ചാർ, ചോറിനും കഞ്ഞിക്കുമൊപ്പം മികച്ചൊരു കോമ്പിനേഷനാണ്.**

ആവശ്യമായ സാധനങ്ങൾ:**

*പച്ചമാങ്ങ: 2 വലുത് (ചെറുതായി അരിഞ്ഞത്)*

*നല്ലെണ്ണ (എള്ളെണ്ണ): 4-5 ടേബിൾ സ്പൂൺ*

*കടുക്: 1 ടീസ്‌പൂൺ*

*ഉലുവ: 1/2 ടീസ്‌പൂൺ (വറുത്തു പൊടിച്ചത്)*

*കായം പൊടി: 1/2 ടീസ്‌പൂൺ*

*മുളകുപൊടി: 3-4 ടേബിൾ സ്പൂൺ (എരിവിനനുസരിച്ച്)*

*മഞ്ഞൾപ്പൊടി: 1/2 ടീസ്‌പൂൺ*

*വെളുത്തുള്ളി: 10-15 അല്ലി (നീളത്തിൽ അരിഞ്ഞത്)*

*ഇഞ്ചി: ഒരു ചെറിയ കഷ്ണം (ചെറുതായി അരിഞ്ഞത്)*

*പച്ചമുളക്: 3-4 എണ്ണം*

*കറിവേപ്പില: രണ്ട് തണ്ട്*

*വിനാഗിരി: 2 ടേബിൾ സ്പൂൺ (ആവശ്യമെങ്കിൽ മാത്രം)*

*ഉപ്പ്: പാകത്തിന്*

**തയ്യാറാക്കുന്ന വിധം:**

മാങ്ങ കഴുകി ഈർപ്പമില്ലാതെ തുടച്ച ശേഷം ചെറിയ കഷ്ണങ്ങളായി അരിയുക. ഇതിലേക്ക് അല്പം ഉപ്പ് പുരട്ടി അരമണിക്കൂർ മാറ്റിവെക്കുക. ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. അതിനുശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.

തീ കുറച്ചു വെച്ച ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, കായം പൊടി, ഉലുവ പൊടി എന്നിവ ചേർക്കുക. പൊടികൾ കരിഞ്ഞുപോകാതെ പച്ചമണം മാറുന്നത് വരെ ഒന്ന് ഇളക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന മാങ്ങ കഷ്ണങ്ങൾ ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കാം (മാങ്ങയിൽ നേരത്തെ ഉപ്പ് ചേർത്തത് ശ്രദ്ധിക്കണം).

അച്ചാർ കൂടുതൽ കാലം കേടാകാതെ ഇരിക്കാൻ താല്പര്യമുണ്ടെങ്കിൽ ഈ സമയം വിനാഗിരി ചേർത്ത് ഒന്ന് ചൂടാക്കി തീ ഓഫ് ചെയ്യാം.അച്ചാർ നന്നായി തണുത്ത ശേഷം ഈർപ്പമില്ലാത്ത കുപ്പികളിലാക്കി സൂക്ഷിക്കാം.

**ടിപ്സ്:** അച്ചാർ ഉണ്ടാക്കുമ്പോൾ എണ്ണ മാങ്ങയ്ക്ക് മുകളിൽ നിൽക്കുന്ന രീതിയിൽ ഉണ്ടെങ്കിൽ അത് വേഗത്തിൽ കേടാകില്ല. മാങ്ങയിലെ വെള്ളം പൂർണ്ണമായും ഉണങ്ങിയ ശേഷം മാത്രം അച്ചാർ ഇടാൻ ശ്രദ്ധിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340767/how-to-prepare-traditional-mango-pickle)