---
title: "രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെത്തി"
english_title: "Prime Minister Narendra Modi arrives in Malaysia on two-day official visit"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340759/prime-minister-narendra-modi-arrives-in-malaysia-on-two-day-official-visit"
published_at: "2026-02-07T15:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698713b4d69f8_modi.jpg"
keywords: []
---

# രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെത്തി

> **Lead Summary:** **** രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെത്തി. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

## Article Content

**** രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെത്തി. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

മോദിയുടെ മൂന്നാമത്തെ മലേഷ്യന്‍ സന്ദര്‍ശനമാണിത്. 2024 ഓഗസ്റ്റില്‍ ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തിയതിന് ശേഷമുള്ള ആദ്യത്തെ സന്ദര്‍ശനം കൂടിയാണ്.

ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സംഭാഷണങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. മലേഷ്യയില്‍ ലഭിച്ച സ്വീകരണം ഹൃദയസ്പര്‍ശം ആയിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം വിമാനത്താവളത്തിലെത്തി നരേന്ദ്ര മോദിയെ സ്വീകരിച്ചു. നിരവധി പ്രവാസി ഇന്ത്യക്കാരും സ്വീകരണത്തിന് എത്തിയിരുന്നു. തന്റെ സുഹൃത്ത് അന്‍വര്‍ ഇബ്രാഹിമിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

മലേഷ്യയുമായുള്ള പ്രതിരോധ, സുരക്ഷാ സഹകരണം കൂടുതല്‍ ആഴത്തിലാക്കാനുള്ള ഇന്ത്യയുടെ ഉദ്ദേശ്യം അദ്ദേഹം അടിവരയിട്ടു. ഇന്ത്യ-മലേഷ്യ ബന്ധത്തില്‍ സമീപ വര്‍ഷങ്ങളില്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സന്ദര്‍ശനം സഹായിക്കുമെന്ന വിശ്വാസവും പ്രകടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340759/prime-minister-narendra-modi-arrives-in-malaysia-on-two-day-official-visit)