---
title: "പാവയ്ക്ക ഇനി കയ്പ്പില്ലാതെ കഴിക്കാം; അടിപൊളി രുചിയില്‍ പാവയ്ക്ക ക്രിസ്പി ഫ്രൈ"
english_title: "Now you can eat pavka without bitterness; Crispy fry pavka with a great taste"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340739/now-you-can-eat-pavka-without-bitterness-crispy-fry-pavka-with-a-great-taste"
published_at: "2026-02-07T15:02:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698706bd534ce_pavakka_thoran.jpg"
keywords: []
---

# പാവയ്ക്ക ഇനി കയ്പ്പില്ലാതെ കഴിക്കാം; അടിപൊളി രുചിയില്‍ പാവയ്ക്ക ക്രിസ്പി ഫ്രൈ

> **Lead Summary:** > പാവയ്ക്കയുടെ കയ്പ്പ് കാരണം അത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മടിയാണോ? എന്നാൽ കയ്പ്പില്ലാതെ, നല്ല മൊരിഞ്ഞ പാവയ്ക്ക കൊണ്ടാട്ടം ഉണ്ടെങ്കിൽ ചോറിന് മറ്റൊന്നും വേണ്ട. കുട്ടികൾ പോലും ചോദിച്ചു വാങ്ങി കഴിക്കുന്ന, ക്രിസ്പിയായ പാവയ്ക്ക ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം."

## Article Content

> പാവയ്ക്കയുടെ കയ്പ്പ് കാരണം അത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മടിയാണോ? എന്നാൽ കയ്പ്പില്ലാതെ, നല്ല മൊരിഞ്ഞ പാവയ്ക്ക കൊണ്ടാട്ടം ഉണ്ടെങ്കിൽ ചോറിന് മറ്റൊന്നും വേണ്ട. കുട്ടികൾ പോലും ചോദിച്ചു വാങ്ങി കഴിക്കുന്ന, ക്രിസ്പിയായ പാവയ്ക്ക ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം."

**ആവശ്യമുള്ള സാധനങ്ങൾ**

പാവയ്ക്ക - 2 എണ്ണം വട്ടത്തിൽ നേരിയതായി അരിഞ്ഞത്

കടലമാവ് - 3 ടേബിൾ സ്പൂൺ

കോൺഫ്ലവർ - 2 ടേബിൾ സ്പൂൺ

അരിപ്പൊടി - 1 ടേബിൾ സ്പൂൺ

മുളക് പൊടി - 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ

കായം - ഒരു നുള്ള്

ഉപ്പ് - ആവശ്യത്തിന്

വെളിച്ചെണ്ണ - ആവശ്യത്തിന്

**തയാറാക്കുന്ന വിധം**

ആദ്യം പാവയ്ക്ക വട്ടത്തിൽ വളരെ കനം കുറച്ച് അരിയുക. ഇതിലെ കുരുക്കൾ മാറ്റണം.

അരിഞ്ഞുവെച്ച പാവയ്ക്കയിൽ അല്പം ഉപ്പ് പുരട്ടി 15 മിനിറ്റ് വെക്കുക. ശേഷം അതിൽ നിന്ന് വരുന്ന വെള്ളം നന്നായി പിഴിഞ്ഞു കളയുക.

ഒരു പാത്രത്തിൽ കടലമാവ്, കോൺഫ്ലവർ, അരിപ്പൊടി, മുളക് പൊടി, മഞ്ഞൾപ്പൊടി, കായം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക.

ഇതിലേക്ക് പാവയ്ക്ക കഷ്ണങ്ങൾ ഇട്ട് നന്നായി യോജിപ്പിക്കുക. വെള്ളം ചേർക്കണ്ട, പാവയ്ക്കയിലെ വെള്ളം കൊണ്ട് തന്നെ മാവ് കഷ്ണങ്ങളിൽ പിടിച്ചോളും.

ചൂടായ വെളിച്ചെണ്ണയിൽ ഇട്ട് നല്ല ഗോൾഡൻ നിറമാകുന്നത് വരെ വറുത്തെടുക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340739/now-you-can-eat-pavka-without-bitterness-crispy-fry-pavka-with-a-great-taste)