---
title: "'ആ പാരഡി പാട്ടൊന്ന് മാറ്റിയാലോ...!' സ്വർണക്കൊള്ളയിൽ അടൂര്‍ പ്രകാശിൻ്റെ ചോദ്യം ചെയ്യലിന് പിന്നാലെ പരിഹാസവുമായി വി. ശിവന്‍കുട്ടി"
english_title: "V Sivankutty mocks Adoor Prakash after his questioning in gold theft case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340708/v-sivankutty-mocks-adoor-prakash-after-his-questioning-in-gold-theft-case"
published_at: "2026-02-07T13:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986f002ea1b7_v_sivankutty.jpg"
keywords: []
---

# 'ആ പാരഡി പാട്ടൊന്ന് മാറ്റിയാലോ...!' സ്വർണക്കൊള്ളയിൽ അടൂര്‍ പ്രകാശിൻ്റെ ചോദ്യം ചെയ്യലിന് പിന്നാലെ പരിഹാസവുമായി വി. ശിവന്‍കുട്ടി

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **ശബരിമല സ്വർണക്കൊള്ളയിൽ അടൂര്‍ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്തതിന് പിന്നാലെ യുഡിഎഫിനെ പരിഹസിച്ച് വി. ശിവന്‍കുട്ടി. ആ പാരഡി പാട്ടൊന്ന് മാറ്റിയാലോ എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **ശബരിമല സ്വർണക്കൊള്ളയിൽ അടൂര്‍ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്തതിന് പിന്നാലെ യുഡിഎഫിനെ പരിഹസിച്ച് വി. ശിവന്‍കുട്ടി. ആ പാരഡി പാട്ടൊന്ന് മാറ്റിയാലോ എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

ഇന്ന് രാവിലെയാണ് എസ്ഐടി യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. അടൂർ പ്രകാശിനൊപ്പം ഉണ്ണികൃഷ്ണൻ പോറ്റിയെയും എസ്ഐടി ചോദ്യം ചെയ്യുന്നുണ്ട്. അടൂർ പ്രകാശിൻ്റെ മൊഴിയിൽ വ്യക്തത വരുത്താനാണ് പോറ്റിയെ ചോദ്യം ചെയ്യാൻ എസ്ഐടി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്ഐടി യു‍ഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ പ്രതികരിച്ച് കെ സുധാകരൻ. അടൂർ പ്രകാശിനെ ചോദ്യം ചെയുന്നത് രാഷ്ട്രീയപ്രേരിതം. കെപിസിസി പ്രസിഡന്റിനെ വരേം ചോദ്യം ചെയ്തേക്കും.

പോറ്റിയെ കയറ്റിയത് യു‍ഡിഎഫ് എന്നത് മുഖ്യമന്ത്രിയുടെ ആരോപണം. പലരും വായിൽ തോന്നിയത് വിളിച്ചു പറയും. അന്വേഷണത്തിൽ എല്ലാം പുറത്ത് വരും. സ്വർണ്ണക്കൊള്ള യു‍ഡിഎഫ് ന് ബൂമറാങ് ആകില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.

അതേസമയം അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും യുഡിഎഫിനെ ഇതിൽ കൂട്ടിക്കെട്ടാൻ നോക്കണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു. മറ്റുള്ളവരുടെ മേൽ പഴിചാരാനുള്ള സർക്കാർ നീക്കത്തിന്‍റെ ഭാഗമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.വിളിച്ച ഉടൻ അടൂര്‍ പ്രകാശ് ചോദ്യം ചെയ്യലിന് ഹാജരായി. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ശബരമല സ്വര്‍ണക്കൊള്ള പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടു. 22 കൊല്ലം മുമ്പ് താൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് പോറ്റി അവിടെ കയറിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എസ് ഐ ടി മുഖ്യമന്ത്രിയുടെ കൈയിൽ ഇരിക്കുകയല്ലേ. അങ്ങനെയാണെങ്കിൽ അക്കാലത്തെ കാര്യവും അന്വേഷിക്കട്ടെ. ഹാ കഷ്ടം എന്നേ മുഖ്യമന്ത്രിയോട് പറയാനുള്ളൂ.

മുഖ്യമന്ത്രിയെ ഓർത്ത് സഹതപിക്കാനേ കഴിയുന്നുള്ളൂ. പോറ്റി ജോലിയുമായി ബന്ധപ്പെട്ട് ശബരിമലയിൽ കയറിയത് 2007ലെന്ന വിവരം എസ് ഐ ടിക്ക് മുന്നിലുണ്ട്. അന്നാരാണ് ദേവസ്വം മന്ത്രിയെന്നും കെസി വേണുഗോപാൽ ചോദിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340708/v-sivankutty-mocks-adoor-prakash-after-his-questioning-in-gold-theft-case)