---
title: "അമ്മയ്ക്കായി കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞുവീണു, കണ്ണൂരിൽ  ഓട്ടോഡ്രൈവർ മരിച്ചു"
english_title: "Auto driver collapses and dies in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340695/auto-driver-collapses-and-dies-in-kannur-new-"
published_at: "2026-02-07T12:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986e524c871e_dead.jpg"
keywords: []
---

# അമ്മയ്ക്കായി കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞുവീണു, കണ്ണൂരിൽ  ഓട്ടോഡ്രൈവർ മരിച്ചു

> **Lead Summary:** **കണ്ണൂർ : ** കണ്ണൂരിൽ ഓട്ടോഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു .പുന്നച്ചേരി മുട്ടം റോഡ് ഓട്ടോ സ്റ്റാൻ്റിലെ ഓട്ടോഡ്രൈവർ താവം പള്ളിക്കരയിലെ ലീലാലയത്തിൽ ഇ.നികേഷ് ആണ് മരിച്ചത് .

## Article Content

**കണ്ണൂർ : ** കണ്ണൂരിൽ ഓട്ടോഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു .പുന്നച്ചേരി മുട്ടം റോഡ് ഓട്ടോ സ്റ്റാൻ്റിലെ ഓട്ടോഡ്രൈവർ താവം പള്ളിക്കരയിലെ ലീലാലയത്തിൽ ഇ.നികേഷ് ആണ് മരിച്ചത് .

ഇന്നലെ വൈകുന്നേരത്തോടെ അമ്മ സരോജിനിക്കൊപ്പം പുന്നച്ചേരിയിലെ ബാങ്കിലേക്ക് ഓട്ടോയുമായി വന്നതായിരുന്നു. അമ്മ ബേങ്കിലേക്ക് കയറി പോയപ്പോൾ ഓട്ടോയുമായി കാത്തിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നികേഷ് കുഴഞ്ഞുവീഴുകയായിരുന്നു.

നാട്ടുകാർ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണപുരം പോലീസ് മൃതദ്ദേഹം ഇൻക്വസ്റ്റ് നടത്തി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പരേതനായ ബാലകൃഷ്ണൻ്റെയും സരോജിനിയുടേയും മകനാണ്. ഭാര്യ : മീറ .ഏകമകൻ: അഷ്മിത്(വിദ്യാർത്ഥി)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340695/auto-driver-collapses-and-dies-in-kannur-new-)