---
title: "നാടിനെ നടുക്കിയ കൊലപാതകം...! കൗൺസിലറുടെ മൂന്നാം ഭാര്യയെ ആദ്യഭാര്യയുടെ മകൻ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം  "
english_title: "Councilor's third wife hacked to death by son"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340681/councilors-third-wife-hacked-to-death-by-son-new"
published_at: "2026-02-07T11:42:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986d855b39b2_crime.jpg"
keywords: []
---

# നാടിനെ നടുക്കിയ കൊലപാതകം...! കൗൺസിലറുടെ മൂന്നാം ഭാര്യയെ ആദ്യഭാര്യയുടെ മകൻ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം  

> **Lead Summary:** **ഭോപ്പാൽ: **മധ്യപ്രദേശിലെ മന്ദ്‌സൗറിൽ കുടുംബവഴക്കിനെത്തുടർന്ന് മുനിസിപ്പൽ കൗൺസിലറുടെ മൂന്നാം ഭാര്യയെ ആദ്യഭാര്യയുടെ മകൻ കുത്തിക്കൊന്നു.

## Article Content

**ഭോപ്പാൽ: **മധ്യപ്രദേശിലെ മന്ദ്‌സൗറിൽ കുടുംബവഴക്കിനെത്തുടർന്ന് മുനിസിപ്പൽ കൗൺസിലറുടെ മൂന്നാം ഭാര്യയെ ആദ്യഭാര്യയുടെ മകൻ കുത്തിക്കൊന്നു.

ബിജെപി പിന്തുണയോടെ വിജയിച്ച കൗൺസിലർ ഷാഹിദ് മിയോയുടെ മൂന്നാം ഭാര്യ റുബീനയാണ് (30) കൊല്ലപ്പെട്ടത്. ഷാഹിദിന്റെ ആദ്യഭാര്യയിലുള്ള മകൻ സാഹിൽ ആണ് കൊലപാതകം നടത്തിയത്.വ്യാഴാഴ്ച വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.

റുബീനയുടെ വീട്ടിലെത്തിയ സാഹിൽ അവരുമായി വാക്കേറ്റത്തിലേർപ്പെടുകയും തുടർന്ന് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച്  കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ റുബീന സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഷാഹിദ് മിയോയുടെ മൂന്ന് വിവാഹങ്ങളെച്ചൊല്ലി കുടുംബത്തിൽ നേരത്തെ തന്നെ തർക്കങ്ങൾ നിലനിന്നിരുന്നു. ഈ കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി സാഹിലിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340681/councilors-third-wife-hacked-to-death-by-son-new)