---
title: "   ശബരിമല സ്വർണക്കൊള്ള: അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു "
english_title: "Sabarimala gold theft: Special investigation team questions AdoorPrakash"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340670/sabarimala-gold-theft-special-investigation-team-questions-adoorprakash-new"
published_at: "2026-02-07T11:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986d1bd1d76b_adoor.jpg"
keywords: []
---

#    ശബരിമല സ്വർണക്കൊള്ള: അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു 

> **Lead Summary:** **ശബരിമല സ്വർണക്കൊള്ള: **ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ മന്ത്രിയും എം.പിയുമായ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു.

## Article Content

**ശബരിമല സ്വർണക്കൊള്ള: **ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ മന്ത്രിയും എം.പിയുമായ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു.

കേസിന്റെ ഗൂഢാലോചനയിലും സ്വർണം കടത്തിയതിലും ഉന്നതതല ബന്ധമുണ്ടെന്ന ആരോപണങ്ങൾക്കിടെയാണ് അന്വേഷണ സംഘത്തിന്റെ ഈ നിർണ്ണായക നീക്കം.

രാവിലെ മുതലാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പ്രതികളുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.

ഉണ്ണികൃഷ്ണൻ പോറ്റി പലതവണ അടൂർ പ്രകാശുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയതായും, ഇതിനിടയിൽ വിലപിടിപ്പുള്ള സമ്മാനങ്ങൾ കൈമാറിയതായും എസ്.ഐ.ടിക്ക് വിവരം ലഭിച്ചു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടുകൾക്കാണോ ഈ സമ്മാനങ്ങൾ നൽകിയത് എന്നാണ് പോലീസ് പരിശോധിക്കുന്നത്.

ശബരിമലയിൽ നിന്ന് സ്വർണ്ണം കടത്തുന്നതിനായി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥ തലത്തിൽ വഴിവിട്ട സഹായങ്ങൾ നൽകിയോ എന്ന കാര്യത്തിലും ചോദ്യം ചെയ്യൽ നടക്കുന്നുണ്ട്. പ്രതികളുടെയും അടൂർ പ്രകാശിന്റെയും സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340670/sabarimala-gold-theft-special-investigation-team-questions-adoorprakash-new)