---
title: "ഉള്ളി ചാക്കുകൾക്കിടയിൽ ജലാറ്റിൻ സ്റ്റിക്കുകൾ; മലപ്പുറത്ത് വൻ സ്ഫോടകവസ്തു പിടികൂടി"
english_title: "Gelatin sticks found among onion sacks; Huge explosive seized in Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340669/gelatin-sticks-found-among-onion-sacks-huge-explosive-seized-in-malappuram"
published_at: "2026-02-07T11:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986d1200090d_malapuram.jpg"
keywords: []
---

# ഉള്ളി ചാക്കുകൾക്കിടയിൽ ജലാറ്റിൻ സ്റ്റിക്കുകൾ; മലപ്പുറത്ത് വൻ സ്ഫോടകവസ്തു പിടികൂടി

> **Lead Summary:** **മലപ്പുറം: [** ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തുക്കൾ പോലീസ് പിടികൂടി. ഉള്ളി കയറ്റിവന്ന ലോറിയിൽ ബോക്സുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. വലിയ അളവിൽ ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്റർ വയറുകളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ലോറി ഓടിച്ച വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

## Article Content

**മലപ്പുറം: [** ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തുക്കൾ പോലീസ് പിടികൂടി. ഉള്ളി കയറ്റിവന്ന ലോറിയിൽ ബോക്സുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. വലിയ അളവിൽ ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്റർ വയറുകളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ലോറി ഓടിച്ച വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

മലപ്പുറം ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340669/gelatin-sticks-found-among-onion-sacks-huge-explosive-seized-in-malappuram)