---
title: "കൊളസ്ട്രോൾ കൂടുന്നുണ്ടോ? നിങ്ങളുടെ തീൻമേശയിലെ ഈ ശീലങ്ങൾ മാറ്റാൻ സമയമായി"
english_title: "Important foods to control to protect heart health"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340649/important-foods-to-control-to-protect-heart-health"
published_at: "2026-02-07T09:59:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986bfe0af3ab_tru5.jpg"
keywords: []
---

# കൊളസ്ട്രോൾ കൂടുന്നുണ്ടോ? നിങ്ങളുടെ തീൻമേശയിലെ ഈ ശീലങ്ങൾ മാറ്റാൻ സമയമായി

> **Lead Summary:** **[ **നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ നില ആരോഗ്യകരമായി നിലനിർത്തുന്നതിൽ ഭക്ഷണശൈലിക്ക് വലിയ പങ്കുണ്ട്. പലപ്പോഴും അറിഞ്ഞോ അറിയാതെയോ നാം കഴിക്കുന്ന ചില ഭക്ഷണങ്ങളാണ് ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ വർദ്ധിപ്പിക്കുന്നത്.

## Article Content

**[ **നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ നില ആരോഗ്യകരമായി നിലനിർത്തുന്നതിൽ ഭക്ഷണശൈലിക്ക് വലിയ പങ്കുണ്ട്. പലപ്പോഴും അറിഞ്ഞോ അറിയാതെയോ നാം കഴിക്കുന്ന ചില ഭക്ഷണങ്ങളാണ് ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ വർദ്ധിപ്പിക്കുന്നത്.

ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഡയറ്റിൽ നിന്ന് നിയന്ത്രിക്കേണ്ട പ്രധാന ഭക്ഷണങ്ങളെക്കുറിച്ചറിയാം. കൊഴുപ്പ് ധാരാളമായി അടങ്ങിയ റെഡ് മീറ്റുകൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ എന്നിവ കൊളസ്ട്രോൾ രോഗികൾ പ്രധാനമായും ഒഴിവാക്കേണ്ടതാണ്.

കൂടാതെ, ഭക്ഷണങ്ങളിലെ സോഡിയവും ട്രാൻസ് ഫാറ്റും രക്തത്തിലെ കൊളസ്ട്രോൾ നില പെട്ടെന്ന് ഉയർത്താൻ കാരണമാകുന്നു. ബേക്കറി പലഹാരങ്ങളായ കേക്ക്, കുക്കീസ്, പേസ്ട്രികൾ എന്നിവയിലെ കലോറിയും മധുരവും കൊളസ്ട്രോളിനൊപ്പം ശരീരഭാരവും വർദ്ധിപ്പിക്കും.

ഭക്ഷണത്തിന് പുറമെ പാനീയങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണം. അമിതമായ കോഫി ഉപയോഗവും പഞ്ചസാരയടങ്ങിയ പാനീയങ്ങളും എൽ.ഡി.എൽ വർദ്ധിക്കാൻ കാരണമാകാറുണ്ട്. വെളുത്ത അരി കൊണ്ടുള്ള പാസ്ത, വൈറ്റ് ബ്രെഡ് തുടങ്ങിയ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും ഐസ്‌ക്രീം പോലുള്ള ഡയറി ഉൽപ്പന്നങ്ങളും മിതമാക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.

പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കി കൃത്യമായ വ്യായാമം ശീലമാക്കുന്നതിനൊപ്പം ഈ ഭക്ഷണനിയന്ത്രണങ്ങൾ കൂടി പാലിച്ചാൽ കൊളസ്ട്രോൾ വരുതിയിലാക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340649/important-foods-to-control-to-protect-heart-health)