---
title: "ബലാത്സംഗ കേസ് വിചാരണ തടയണം: സുപ്രീം കോടതിയെ സമീപിച്ച് മോൺസൺ മാവുങ്കൽ"
english_title: "Monson Mavungal approaches Supreme Court to stop rape case trial"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340642/monson-mavungal-approaches-supreme-court-to-stop-rape-case-trial"
published_at: "2026-02-07T09:39:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986bba05be4c_Monson_Mavungal_approaches_Supreme_Court_to_stop_rape_case_trial.jpg"
keywords: []
---

# ബലാത്സംഗ കേസ് വിചാരണ തടയണം: സുപ്രീം കോടതിയെ സമീപിച്ച് മോൺസൺ മാവുങ്കൽ

> **Lead Summary:** **ദില്ലി: [ ​ ] ​)**പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൺസൺ മാവുങ്കൽ നിലവിലെ ബലാത്സംഗ കേസിന്റെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി. ഹൈക്കോടതി നേരത്തെ ഈ ആവശ്യം തള്ളിയതിനെത്തുടർന്നാണ് അഭിഭാഷകൻ പി. വിഷ്ണു മുഖേന മോൺസൺ കോടതിയെ സമീപിച്ചത്.

## Article Content

**ദില്ലി: [ ​ ] ​)**പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൺസൺ മാവുങ്കൽ നിലവിലെ ബലാത്സംഗ കേസിന്റെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി. ഹൈക്കോടതി നേരത്തെ ഈ ആവശ്യം തള്ളിയതിനെത്തുടർന്നാണ് അഭിഭാഷകൻ പി. വിഷ്ണു മുഖേന മോൺസൺ കോടതിയെ സമീപിച്ചത്.

പരാതിക്കാരിയെ പ്രായപൂർത്തിയാകാത്ത സമയത്ത് പീഡിപ്പിച്ച കേസിൽ താൻ നിലവിൽ ശിക്ഷ അനുഭവിച്ചു വരികയാണെന്ന് മോൺസൺ ചൂണ്ടിക്കാട്ടുന്നു. ഇതേ പരാതിക്കാരിയെ പ്രായപൂർത്തിയായ ശേഷം പീഡിപ്പിച്ചുവെന്ന രണ്ടാമത്തെ കേസിൽ തന്നെ ശിക്ഷിക്കാൻ നിയമപരമായി സാധിക്കില്ലെന്നാണ് ഹർജിയിലെ വാദം.നേരത്തെ ഇതേ വാദങ്ങളുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. തുടർന്നാണ് കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340642/monson-mavungal-approaches-supreme-court-to-stop-rape-case-trial)